Strike | മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുളള ഇന്ധനക്കടത്ത് തടയാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ മുപ്പതിന് പെട്രോള്‍ പമ്പുകള്‍ പണിമുടക്കും

 


കണ്ണൂര്‍: (KVARTHA) മാഹിയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അനിയന്ത്രിതമായ രീതിയിലുള്ള ഇന്ധനക്കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 200 ല്‍ പരം പമ്പുകള്‍ സെപ്റ്റംബര്‍ മുപ്പതിന് രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കും. പമ്പുകള്‍ അടച്ചിടുന്നതോടൊപ്പം കംപനികളില്‍ നിന്ന് ഇന്ധനം ബഹിഷ്‌കരിക്കുകയും ചെയ്യും.

Strike | മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുളള ഇന്ധനക്കടത്ത് തടയാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ മുപ്പതിന് പെട്രോള്‍ പമ്പുകള്‍ പണിമുടക്കും
കേരളത്തിനെ അപേക്ഷിച്ച് മാഹിയില്‍ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കര്‍ണാടകയില്‍ ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് വിലക്കുറവ്. ജില്ലയ്ക്കകത്തെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലും മറ്റ് വ്യാവസായിക സ്ഥാപനങ്ങളിലും ടാങ്കറുകളിലും കാനുകളിലുമായി ദിനം പ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനമാണ് കടത്തിക്കൊണ്ട് വരുന്നത്. ഇതിന് പുറമെ സര്‍വീസ് ബസുകളിലും സ്‌കൂള്‍ ബസുകളിലുമായി ഇന്ധനം കടത്തുന്നുണ്ട്. ഇതു വഴി സംസ്ഥാന സര്‍കാരിന് കോടിക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് ഡീലര്‍മാര്‍ മാര്‍ചും ധര്‍ണയും സംഘടിപ്പിക്കും. രാവിലെ പത്തുമണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി സമരം ഉദ്ഘാടനം ചെയ്യും.

Strike | മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുളള ഇന്ധനക്കടത്ത് തടയാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ മുപ്പതിന് പെട്രോള്‍ പമ്പുകള്‍ പണിമുടക്കും

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ടിവി ജയദേവന്‍, ജെനറല്‍ സെക്രട്ടടറി എം അനില്‍ കുമാര്‍, ട്രഷറര്‍ ഹരിദാസ്, ഇഎം ശശീന്ദ്രന്‍, കെവി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Petrol pumps will go on strike at 30 in Kannur district, Kannur, News, Petrol Pumps, Allegation, Strike, Press Meet, Company, March, Dharna, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia