വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം; ആറുമാസത്തിനകം എടുക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി
Jul 15, 2021, 09:29 IST
കൊച്ചി: (www.kvartha.com 15.07.2021) വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈകോടതി നിര്‍ദേശം. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചത്. അടിമലത്തുറ ബീചില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തു വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോടിസ് പുറപ്പെടുവിക്കണമെന്നും ഇതിനു സംസ്ഥാന സര്‍കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.