IUML leaders | പോപുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ നിരോധനത്തെ ചൊല്ലി വ്യത്യസ്ത നിലപാടുകൾ; മുസ്ലിം ലീഗ് നേതാക്കൾക്കിടയിലെ ഭിന്ന സ്വരം ചർചയായി
Oct 1, 2022, 13:34 IST
കോഴിക്കോട്: (www.kvartha.com) പോപുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ നിരോധനത്തെ ചൊല്ലി മുസ്ലിം ലീഗ് നേതാക്കൾക്കിടയിലെ ഭിന്ന സ്വരം ചർചയായി. അണികളും ഇക്കാര്യത്തിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നത്. നിരോധനത്തിന് പിന്നാലെ നടപടിയെ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ സ്വാഗതം ചെയ്തിരുന്നു. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപുലർ ഫ്രണ്ടെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപുലർ ഫ്രണ്ടിന്റെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറി പിഎംഎ സലാം വ്യത്യസ്തമായ നിലപാടാണ് കൈകൊണ്ടത്. പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർകാർ നിരോധിച്ചത് സംശയാസ്പദമെന്നായിരുന്നു സലാമിന്റെ പ്രതികരണം. പോപുലര്‍ ഫ്രണ്ട് നിരോധനത്തെ രാവിലെ അനുകൂലിച്ച ഡോ. എം.കെ. മുനീര്‍ വൈകുന്നേരമായപ്പോഴേക്കും അത് തിരുത്തിയിരുന്നുവെന്നും അദ്ദേഹം മുനീറിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി.
എന്നാൽ വെള്ളിയാഴ്ച കോഴിക്കോട് നടന്ന സിഎച് മുഹമ്മദ് കോയ അനുസ്മരണയോഗത്തിൽ സലാമിന്റെ പ്രതികരണത്തിനെതിരെ എംകെ മുനീർ ശക്തമായി രംഗത്തുവന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'രാവിലെ പറഞ്ഞത് വൈകുന്നേരവും വൈകുന്നേരം പറഞ്ഞത് രാത്രിയും മാറ്റിപ്പറയുന്നവരുടെ കൂട്ടത്തില്‍ ലീഗുകാരെ എണ്ണേണ്ട. അങ്ങനെ മാറ്റിപ്പറയുന്നവനല്ല. ഒരു ബാപ്പയ്ക്ക് ജനിച്ചിട്ടുള്ളയാളാണ്', അദ്ദേഹം തുറന്നടിച്ചു.
അതേസമയം എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെയും കെഎം ശാജിയുടെയും പ്രതികരണം. പോപുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കൂടിയായ കെഎം ശാജി പറഞ്ഞത്. 'പിഎഫ്ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണം' ശാജി കൂട്ടിച്ചേർത്തു.

Keywords: PFI ban: Different opinions among Muslim League leaders, Kerala,Kozhikode,News,Top-Headlines,Muslim-League,Leaders,Ban, Popular Front.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.