Apology | പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ വൈകിയതില്‍ ഹൈകോടതിയില്‍ നിരുപാധിക ക്ഷമാപണം നടത്തി സര്‍കാര്‍

 


കൊച്ചി: (www.kvartha.com) കോടികളുടെ പൊതുമുതല്‍ നശിപ്പിച്ച പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടുന്നതിനുള്ള ഉത്തരവു നടപ്പാക്കാന്‍ വൈകിയതില്‍ ഹൈകോടതിയില്‍ സര്‍കാരിന്റെ നിരുപാധിക ക്ഷമാപണം.

ആഭ്യന്തര സെക്രടറി കോടതിയില്‍ ഹാജരായാണു ക്ഷമാപണം നടത്തിയത്. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന നിര്‍ദേശത്തില്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈകോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍കാരിന്റെ ക്ഷമാപണം.

Apology | പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ വൈകിയതില്‍ ഹൈകോടതിയില്‍ നിരുപാധിക ക്ഷമാപണം നടത്തി സര്‍കാര്‍

റവന്യു റികവറി നടപടികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കുമെന്ന് സര്‍കാര്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചു സര്‍കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ അബ്ദുല്‍ സതാറിനെ ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ 140ലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി ജനുവരി 17നു പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എന്‍ഐഎ, ഇഡി എന്നിവര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍. സംഭവത്തില്‍ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നഷ്ടം റവന്യു റികവറിയിലൂടെ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ സര്‍കാര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചതോടെ കടുത്ത വിമര്‍ശനമാണു ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തുക ഈടാക്കുന്നതിനുള്ള സമയപരിധി ജനുവരി 31ല്‍ കൂടുതല്‍ നീട്ടി നല്‍കാനാവില്ലെന്നും സ്വീകരിച്ച നടപടികള്‍ ആഭ്യന്തര വകുപ്പ് അഡിഷനല്‍ സെക്രടറി നേരിട്ടെത്തി അറിയിക്കാനും ഉത്തരവിട്ടു.

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചത് ചെറുതായി കാണാനാവില്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Keywords: PFI Flash Hartal: State apologizes before Kerala High Court for failure to initiate recovery of ₹5.2 crore damages, Kochi, News, Apology, High Court of Kerala, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia