CA Rauf | പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രടറി സി എ റൗഫ് പിടിയില്‍; എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത് വീട് വളഞ്ഞ്

 



പാലക്കാട്: (www.kvartha.com) നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രടറി സി എ റൗഫ് പിടിയില്‍. പട്ടാമ്പിയിലെ കരിമ്പുള്ളിയിലെ വീട് വളഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് റൗഫിനെ എന്‍ഐഎ (National Investigation Agency) സംഘം പിടികൂടിയത്.

രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെ പോചുലര്‍ ഫ്രണ്ട് നിരോധിച്ചിരുന്നു. തുടര്‍ന്നാണ് റൗഫ് ഒളിവില്‍ പോയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന റൗഫ് കഴിഞ്ഞ ദിവസം വീട്ടിലെത്തുകയായിരുന്നുവെന്നാണ് വിവരം. 

CA Rauf | പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രടറി സി എ റൗഫ് പിടിയില്‍; എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത് വീട് വളഞ്ഞ്


കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകള്‍ കണ്ടെത്തിയെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് റൗഫിനെ എന്‍ഐഎ സംഘം പിടികൂടിയത്. 

നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിന് പിന്നാലെയാകും ചോദ്യം ചെയ്യല്‍.

Keywords:  News,Kerala,State,palakkad,Custody,Arrest,PFI,Top-Headlines,NIA,Trending, PFI former state secretary CA Rauf arrested National Investigation Agency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia