ജിഷയുടെ ഫോണില്‍ കൊലയാളിയുടെ ഫോട്ടോ

 


പെരുമ്പാവൂര്‍: (www.kvartha.com 17.06.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഫോണില്‍ പ്രതിയുടെ ചിത്രം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ ആണ് ജിഷയുടെ ഫോണില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് പ്രതിയുടേതാണ്. ജിഷയുടെ വീട്ടിനടുത്ത് താമസിച്ചിരുന്ന അമിറുല്‍ ഇസ്‌ലാം കൊലനടക്കുന്നതിന് അഞ്ചുമാസം മുമ്പാണ് പെരുമ്പാവൂരിലെത്തിയത്. ജിഷയുടെ വീട് നിര്‍മാണത്തില്‍ പങ്കാളിയായപ്പോഴാണ് ജിഷയുമായി പരിചയപ്പെട്ടത്.

ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെ വാടകയ്ക്ക് താമസിച്ചിരുന്ന അമിറുല്‍ ഇസ്‌ലാം
ഇവിടെ നിന്നും മുങ്ങിയിട്ടും പോലീസ് ഇയാളെ കുറിച്ച് വിശദമായി അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല. ഇവരുടെ താമസ സ്ഥലത്തുനിന്നാണ് ആയുധവും മറ്റും കണ്ടെത്തിയത്. ഇതി പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. അന്നുതന്നെ ഈ വാടകവീട് പരിശോധിച്ചിരുന്നുവെങ്കില്‍ കൊലയാളി നേരത്തെ തന്നെ പിടിയിലായേനേ.

പോലീസ് ഇക്കാര്യത്തില്‍ കാട്ടിയ അലംഭാവമാണ് ഇത് വെളിവാക്കുന്നത്. അമിറുല്‍ ഇസ്‌ലാമിന്റെ സുഹൃത്താണ് പ്രതിയെ പിടികൂടുന്നതിനുള്ള വിവരങ്ങള്‍ നല്‍കിയതെന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജിഷയുടെ മാതാവിന് നന്നായി അറിയുന്ന ഇയാളെക്കുറിച്ച് വിവരം നല്‍കാന്‍ വൈകിയതും പ്രതിയുടെ അറസ്റ്റ് നീളാന്‍ കാരണമായി.
ജിഷയുടെ ഫോണില്‍ കൊലയാളിയുടെ ഫോട്ടോ

Also Read:
ഏണിയാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കവര്‍ച്ചചെയ്തു; പോലീസ് അന്വേഷണം തുടങ്ങി

Keywords: Jisha,Weapon, Dress, Perumbavoor, Mobile Phone, Police, Friends, House, Mother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia