ഫയാസുമായി തനിക്ക് ബന്ധമില്ല, സി ബി ഐ അന്വേഷിച്ചു കണ്ടെത്തട്ടെ: ചെന്നിത്തല

 


തിരുവനന്തപുരം:  (www.kvartha.com 08.04.2014)  വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫയാസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തനിക്ക് ഫയാസുമായി ബന്ധമുണ്ടെങ്കില്‍ അക്കാര്യം  സി.ബി.ഐ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

ഫയാസുമായി തനിക്ക് ബന്ധമില്ല, സി ബി ഐ അന്വേഷിച്ചു കണ്ടെത്തട്ടെ: ചെന്നിത്തലഅന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം  പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് പോയ അവസരത്തില്‍ തന്നെ സന്ദര്‍ശിച്ചവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ അവരുടെ ജാതകം നോക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തെ ചൊല്ലി തന്നെ തേജോവധം ചെയ്യുന്നത് സി.പി.എം അവസാനിപ്പിക്കണം.

ടി പി കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള സി.ബി.ഐ
അന്വേഷണത്തെ സിപിഎം ഭയക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തുന്ന ഇത്തരം  ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം എം ഹസനും ചെന്നിത്തലയോടുമൊപ്പം ഫയാസ് നില്‍ക്കുന്ന ഫോട്ടോ ഒരു ചാനല്‍ പുറത്തുവിട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
കൊടുങ്കാറ്റായി മോഡി; ആവേശത്തേരിലേറി അണികള്‍

Keywords:  Thiruvananthapuram, Gold, Smuggling, CBI, Probe, Ramesh Chennithala, Allegation, Conspiracy, Election-2014, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia