മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീര്‍ വാഹനമിടിച്ച് മരിച്ചസംഭവം; പ്രതികളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച സിറാജ് ഫോടോഗ്രാഫര്‍ ശിവജികുമാറിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
Aug 11, 2021, 09:06 IST
തിരുവനന്തപുരം: (www.kvartha.com 11.08.2021) മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീര്‍ വാഹനമിടിച്ച് മരിച്ചകേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവരുടെ ഫോടോയെടുക്കാന്‍ ശ്രമിച്ച സിറാജ് സീനിയര്‍ ഫോടോഗ്രാഫര്‍ ടി ശിവജികുമാറിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ന്യായമില്ലാതെ സംഘം ചേരുക, കായികമായി കൈയേറ്റം ചെയ്യുക, പിടിച്ചു പറി തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പെടുന്ന 143, 147, 149, 323, 392 വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. വഫയുടെ അഭിഭാഷകയുടെ പരാതിയില്‍ ശിവജികുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്.
കോടതി വളപ്പില്‍ സംഘം ചേര്‍ന്ന് അഭിഭാഷകര്‍ ശിവജികുമാറിനെ വളഞ്ഞു വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം തിരിച്ചറിയല്‍ രേഖയായ സര്‍കാര്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് പിടിച്ചു വാങ്ങുകയായിരുന്നുവെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലീസിൽ പരാതി കൊടുക്കാന്‍ പോയ സമയത്തും അഭിഭാഷകര്‍ സംഘടിച്ചെത്തി ശിവജികുമാറിനും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയും ആക്രോശിച്ച് ഭീഷണിയുയര്‍ത്തിയെന്നും ആരോപണമുണ്ട്.
Keywords: News, Thiruvananthapuram, Kerala, State, Police, Case, Journalist, Lawyers, Court, Siraj photographer, Case of assaulted, Photographer assaulted; case against lawyers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.