ജീന്‍സിട്ട് കോളജില്‍ വരാന്‍ പാടില്ല; ഫോട്ടോഗ്രാഫറും ജേര്‍ണലിസ്റ്റുമായ സീമ സുരേഷിന് വിലക്ക്
Jul 14, 2015, 11:28 IST
കൊച്ചി: (www.kvartha.com 14/07/2015) പ്രമുഖ ഫോട്ടോഗ്രാഫറും ജേര്‍ണലിസ്റ്റുമായ സീമ സുരേഷിനെ ജീന്‍സിടുന്നതില്‍ നിന്നും വിലക്കിയതായി ആരോപണം. തൃശ്ശൂരിലെ പെരുമ്പിലാവിലുള്ള അന്‍സാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറായി നിയമനം ലഭിച്ച സീമയോട് ജീന്‍സിട്ട് കോളജില്‍ ചെല്ലാന്‍ പാടില്ലെന്ന് വിലക്കുകയായിരുന്നു.
കോളജില്‍ വിസിറ്റിങ് ലക്ചറര്‍ ആയി പോകാന്‍ ക്ഷണം കിട്ടിയ ശേഷമാണ് അധികൃതര്‍ തനിക്ക് ഡ്രസ് കോഡ് നല്‍കിയതെന്നും സീമ സുരേഷ് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അറിയപ്പെടുന്ന വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറും ജേര്‍ണലിസ്റ്റും ബ്ലോഗറുമാണ് സീമ സുരേഷ്. ജൂലൈ 14ന് ക്ലാസെടുക്കാനും നേച്ചര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്താനും വേണ്ടിയാണ് സീമ സുരേഷിനെ കോളജ് അധികൃതര്‍ ക്ഷണിച്ചത്. പരിപാടിക്ക് എത്താമെന്ന് സീമ സുരേഷ് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് കോളജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ തന്നോട് വസ്ത്രത്തിന്റെ കാര്യം സംസാരിക്കുന്നത്. ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ജീന്‍സും ഷര്‍ട്ടും ഓവര്‍കോട്ടും ധരിച്ചാണ് എത്തുക എന്ന് മറുപടി പറഞ്ഞു.
ജീന്‍സ് ധരിച്ച് വരരുത് എന്നും പകരം ചൂരിദാര്‍ ധരിച്ചാല്‍ മതി എന്നും അവര്‍ പറഞ്ഞു. ഇത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ഈ ഒറ്റ കാരണം കൊണ്ട് തന്നെ താന്‍ കോളേജിലെ പരിപാടി ഉപേക്ഷിച്ചു എന്നും സീമ സുരേഷ് പറഞ്ഞു. മറ്റൊരാളെ കണ്ടെത്താന്‍ കോളേജ് അധികൃതര്‍ക്കും കഴിഞ്ഞില്ല. പെരുമ്പിലാവിലുളള അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണ് അന്‍സാര്‍ കോളേജ്. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ളതാണ് ഈ കോളേജ് എന്ന് വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു.
Also Read: പനി ബാധിച്ച് മൂന്നുവയസ്സുകാരി മരിച്ചു
Keywords: Photographer Journalist Barred Wearing Jeans Thrissur Report, Kochi, Media, Teacher, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.