പന്നി ഇടിച്ച് കാര്‍ തകര്‍ന്നു; വനിതാ ഡോക്ടര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jan 31, 2022, 13:32 IST
തിരുവനന്തപുരം: (www.kvartha.com 31.01.2022) പന്നി ഇടിച്ച് കാര്‍ തകര്‍ന്നു, വനിതാ ഡോക്ടര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കടയ്ക്കല്‍ താലൂക് ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ഡോക്ടര്‍ ആശ ജെ ബാബ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെ 9.30 ന് പിരപ്പന്‍കോടിന് സമീപം കാവിയാട് ആയിരുന്നു അപകടം. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കടയ്ക്കലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന കാറിന് കുറുകെ മിന്നല്‍ വേഗത്തില്‍ പന്നി ഓടുകയായിരുന്നു. പന്നി ഇടിച്ച കാര്‍ നിയന്ത്രണം വിട്ടു പോയെങ്കിലും ഡ്രൈവര്‍ കൃഷ്ണകുമാര്‍ വിദഗ്ധമായി കാര്‍ നിര്‍ത്തുകയായിരുന്നു. കാര്‍ അമിതവേഗത്തില്‍ അല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. അപകടസമയത്ത് അതുവഴി വലിയ വാഹനങ്ങള്‍ പോകുകയായിരുന്നു. പന്നി ചത്തു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ട് ഡോക്ടറും ഡ്രൈവും സുരക്ഷിതരായിരുന്നു.
Keywords: Pig hit the car ,lady doctor escaped, Thiruvananthapuram, News, Local News, Car accident, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.