പി സി തോമസും പിള്ളയും ലയിച്ച് എല്‍ഡിഎഫിലെ രണ്ടാം കേരള കോണ്‍ഗ്രസാകാന്‍ ഒരുക്കം
Mar 17, 2015, 14:05 IST
തിരുവനന്തപുരം: (www.kvartha.com 17.03.2015) കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ വീണ്ടുമൊരു ലയനത്തിനു കളമൊരുങ്ങുന്നു. ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസില്‍ നിന്നു പുറത്തായ ചെയര്‍മാന്‍ പി സി തോമസും കൂട്ടരും ചേര്‍ന്നു രൂപീകരിച്ച കേരള കോണ്‍ഗ്രസും ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബിയും തമ്മിലാണു യോജിക്കുന്നത്. പുതിയ പാര്‍ട്ടിയായി ഇടതുമുന്നണി ഘടകകക്ഷിയാവുകയാണ് ലക്ഷ്യം. സിപിഎം നേതൃത്വമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്നു സൂചനയുണ്ട്.
മുന്നണിയിലെ കക്ഷിയുടെ നേതൃത്വം സ്‌കറിയാ തോമസും വി സുരേന്ദ്രന്‍ പിള്ളയും പിടിച്ചെടുക്കുകയും പി സി തോമസിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇടതുമുന്നണി ഏകോപന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിയ തോമസിനെ പങ്കെടുപ്പിക്കാതെ സിപിഎം തിരിച്ചയച്ചു. പിന്നീട് സ്‌കറിയാ തോമസ് ഔദ്യോഗികമായി പാര്‍ട്ടി ചെയര്‍മാനായി പ്രഖ്യാപിക്കുകയും ചെയ്തു.
വഴിയാധാരമായ തോമസ് തനിക്കൊപ്പം നില്‍ക്കുന്നവരെ ചേര്‍ത്ത് സ്വന്തം പാര്‍ട്ടി പേരിനെങ്കിലും പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. എങ്കിലും മുന്നണിയില്‍ ചേര്‍ക്കാനുള്ള സംഘടനാശേഷി അതിന് ഇല്ലെന്നാണ് സിപിഎം നിലപാട്. സ്‌കറിയാ തോമസിന്റെ പാര്‍ട്ടിക്കും കാര്യമായ സംഘടനാ ശേഷിയോ അണികളോ ഇല്ല. എങ്കിലും കുറച്ചുകാലത്തെ ശ്രമഫലമായി പി സി തോമസിന്റെ കൂടി അധ്വാനഫലമായി ഉണ്ടാക്കിയ ജില്ലാ ഘടകങ്ങളും മറ്റുമുണ്ട്. അതെല്ലാം ഇപ്പോള്‍ സ്‌കറിയാ തോമസ് വിഭാഗത്തിനൊപ്പമാണ്.
ഈ സാഹചര്യത്തിലാണ്, യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ള ഗ്രൂപ്പുമായി ലയിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. പി സി തോമസും പിള്ളയും ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിവച്ചതായാണു വിവരം. പിളള ഗ്രൂപ്പിന്റെ ഏക എംഎല്‍എ കെ ബി ഗണേഷ്‌കുമാറുമായും പി സി തോമസ് കൂടിക്കാഴ്ച നടത്തിയത്രേ. കെ എം മാണി ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ പരസ്യമായി മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എതിരേ വിമര്‍ശനം ഉന്നയിച്ച പിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയിരുന്നു. അതിനു തുടര്‍ച്ചയായി മുന്നണിയില്‍ നിന്നും പുറത്താക്കുമെന്നു വന്നതോടെ പിള്ള മുന്നണി വിടുകയായിരുന്നു.
ബജറ്റ് ദിനത്തില്‍ കെ എം മാണിക്കെതിരെ പ്രതിപക്ഷം രൂക്ഷ പ്രതിഷേധം പ്രകടിപ്പിക്കുകയും ഭരണപക്ഷം അതിനെ ചെറുക്കുകയും ചെയ്തപ്പോള്‍ ഗണേഷ് കുമാര്‍ രണ്ടുപക്ഷത്തും ചേരാതെ സ്വന്തം സീറ്റില്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു.
പി സി തോമസ്, പിള്ള ഗ്രൂപ്പുകള്‍ ചേരുന്നതോടെ സംസ്ഥാനത്ത് കേരള കോണ്‍ഗ്രസുകള്‍ നാലാകും. ഇടതുമുന്നണിയില്‍ രണ്ട്, യുഡിഎഫില്‍ രണ്ട്. മാണിയുടെയും അന്തരിച്ച ടി എം ജേക്കബിന്റെയും ഗ്രൂപ്പുകളാണ് യുഡിഎഫിലുള്ളത്. അതേസമയം പിള്ളയെ മുന്നണിയില്‍ ചേര്‍ക്കുന്നതിനോട് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്.
നേരിട്ട് പിള്ളയെ എടുക്കുന്നതിനു പകരം തോമസിന്റെ പാര്‍ട്ടിവഴി വന്നാല്‍ കുഴപ്പമില്ലെന്ന മട്ടിലാണ്
പിള്ളയ്ക്ക് ചില കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച ഉപദേശം. എന്നാല്‍, മുമ്പ് കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച കെ മുരളീധരനെയും കെ കരുണാകരനെയും ഇടതുമുന്നണിയില്‍ എടുക്കാന്‍ വിസമ്മതിച്ച സിപിഎം പിന്നീട് മുരളീധരന്‍ എന്‍സിപിയില്‍ ചേര്‍ന്നപ്പോള്‍ എന്‍സിപിയെ മുന്നണിയില്‍ നിന്നു പുറത്താക്കിയിരുന്നു.

Keywords: Pillai, PC Thomas Kerala groups to merger for joining with LDF, Thiruvananthapuram, Kerala Congress (B), UDF, K.M.Mani, Chief Minister, Ganesh Kumar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.