Suspended | എയര്‍ ഇന്‍ഡ്യാ വിമാനത്തിലെ സാങ്കേതിക തകരാര്‍: പൈലറ്റിന് സസ്‌പെന്‍ഷന്‍, നടപടി ടേക് ഓഫിനിടെ പിന്‍ഭാഗം റണ്‍വെയില്‍ ഉരഞ്ഞ സംഭവത്തില്‍
കോഴിക്കോട്: (www.kvartha.com) തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തില്‍ എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിന് സസ്‌പെന്‍ഷന്‍. ടേക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വെയില്‍ ഉരഞ്ഞ സംഭവത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
പിന്‍ചിറകില്‍ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിര്‍ണയത്തില്‍ പൈലറ്റാനുണ്ടായ പിഴവാണെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചയാണ് കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍-ദമാം എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷം അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്.
രാവിലെ 9.44 മണിയോടെ കരിപ്പൂരില്‍ നിന്നും ടേക് ഓഫ് ചെയ്തപ്പോള്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരില്‍ തന്നെ അടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അടിയന്തിര ലാന്‍ഡിംഗിന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമര്‍ജന്‍സി ലാന്‍ഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദമാമിലേക്ക് പറന്നു.
Keywords: Kozhikode, News, Kerala, Pilot, Suspension, Flight, Pilot of Karipur Dammam Air India Express flight suspended.