കണ്ടങ്കാളിസമരം വിജയത്തിലേക്ക്: എണ്ണ സംഭരണശാലയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് പുനഃപരിശോധിക്കമെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com 27.01.2020) കഴിഞ്ഞ എണ്‍പതു വര്‍ഷത്തിലേറെയായി നടക്കുന്ന പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം എണ്ണ ക്കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

തിങ്കളാഴ്ച രാവിലെ പയ്യന്നൂരിലെത്തിയ മുഖ്യമന്ത്രിയെ എല്‍ ഡി എഫ് പ്രതിനിധി സംഘം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എണ്ണ സംഭരണശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അറിയിച്ചത്. പദ്ധതി വരുന്നതില്‍ നേരത്തെ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ശുദ്ധജലത്തിന്റെ വലിയ കലവറയായ കണ്ടങ്കാളി വയല്‍ ഉള്‍പ്പെടെ നികത്തിയായിരിക്കും സംഭരണശാല തുടങ്ങുക.

കണ്ടങ്കാളിസമരം വിജയത്തിലേക്ക്: എണ്ണ സംഭരണശാലയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് പുനഃപരിശോധിക്കമെന്ന് മുഖ്യമന്ത്രി

ഇതിന്റെ സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തിക്കായി സര്‍വേ കല്ലുകള്‍ ഉള്‍പ്പെടെ പാകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയച്ചും വിവിധ സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ തീരുമാനമുണ്ടായിരിക്കുന്നത്.

സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനന്‍, ഏരിയാ സെക്രട്ടറി കെ പി മധു, സി പി ഐ നേതാവ് കെ വി ബാബു, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കൗണ്‍സിലര്‍ എം പ്രദീപന്‍, പി ജയന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Pinarayi about Kandankali strike, Kannur, Chief Minister, Pinarayi vijayan, Strike, Payyannur, Chief Minister, Letter, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia