മൃതദേഹം വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണം: എയര്‍ ഇന്ത്യക്കെതിരെ പിണറായി

 


തിരുവനന്തപുരം : പ്രവാസികളുടെ മൃതദേഹമോ ചിതാഭസ്മമോ വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. എയര്‍ ഇന്ത്യയുടെ സര്‍ക്കുലര്‍ ദ്രോഹകരമാണ്. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹത്തോടുപോലും അനാദരവുകാണിക്കുന്ന എയര്‍ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായം മാനിച്ചാണ് സര്‍ക്കുലറെന്നാണ് എയര്‍ഇന്ത്യയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന്റെ പൊതുവിലുള്ള നിര്‍ദേശപ്രകാരമാണോ ഇതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര പ്രവാസിക്ഷേമമന്ത്രാലയത്തിനും ഉത്തരവാദിത്തമുണ്ടെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

മൃതദേഹം വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണം: എയര്‍ ഇന്ത്യക്കെതിരെ പിണറായിഅതേസമയം സാധാരണഗതിയില്‍ വിദേശത്ത് മരണപ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹം എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് വിട്ടുകിട്ടാന്‍ മൂന്ന് മുതല്‍ നാലുദിവസത്തോളം എടുക്കുമെന്നതിനാല്‍ ആ കാലയളവില്‍ വിമാനക്കമ്പനിയെ വിവരം അറിയിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

Keywords: Gulf news, Air India, Bead body, Deportation, Sanction, 48 Hours, Circular, Pinarayi Vijayan, Gulf,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia