കേരളം ഭരിക്കുന്നത് ജനങ്ങളെ ശത്രുവായി കാണുന്ന സര്‍ക്കാര്‍: പിണറായി
Nov 27, 2014, 23:06 IST
തൊടുപുഴ:(www.kvartha.com 27.11.2014) ജനങ്ങളെ ശത്രുവായി കാണുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പിണറായി വിജയന്. തൊടുപുഴയില്‍ സി.പി.എം സംഘടിപ്പിച്ച കെ.എസ് കൃഷ്ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ അതിവേഗം തകര്‍ക്കുന്ന നിലപാടാണ് ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അഴിമതി പരിശോധിച്ചാല്‍ എല്ലാം എത്തിനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. കോടതികളില്‍ നിന്നു നിരന്തരം വിമര്‍ശനം ഏല്‍ക്കേണ്ടി
വന്നിട്ടും സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കോടതി
പരിശോധനയിലായിട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഉമ്മന്‍ചാണ്ടി രാജിവയ്ക്കാന്‍ തയാറാകുന്നില്ല.
വന്നിട്ടും സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കോടതി
പരിശോധനയിലായിട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഉമ്മന്‍ചാണ്ടി രാജിവയ്ക്കാന്‍ തയാറാകുന്നില്ല.
കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്കു ദാസ്യവൃത്തി ചെയ്യുകയാണെന്നു പിണറായി കുറ്റപ്പെടുത്തി. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനും പാര്‍ട്ടിയെ തകര്‍ക്കാനും വന്‍കിട ഭൂമാഫിയകള്‍ ശ്രമിക്കുകയാണ്. സമ്മേളനത്തില്‍ കെ.പി മേരി അധ്യക്ഷത വഹിച്ചു. വി.വി മത്തായി, എം.എം മണി, വൈക്കം വിശ്വന്, എം. കുമാരന്, ടി.ആര് സോമന് എന്നിവര്‍ സംസാരിച്ചു.
തൊടുപുഴയില്‍ സി.പി.എം സംഘടിപ്പിച്ച കെ.എസ് കൃഷ്ണപിള്ള ദിനാചരണം പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.