വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനവും മണിയുടെ പ്രസംഗവും വോട്ട് ചോര്‍ത്തിയെന്ന്‌ പിണറായി

 


വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനവും മണിയുടെ പ്രസംഗവും വോട്ട് ചോര്‍ത്തിയെന്ന്‌ പിണറായി
തിരുവനന്തപുരം: വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനവും എം.എം മണിയുടെ പ്രസംഗവും നെയ്യാറ്റിന്‍ കരയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തിയെന്ന്‌ പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗത്തില്‍ അവതരിപ്പിച്ച അവലോകനറിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ഒഞ്ചിയം സംഭവത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരസ്യപ്രസ്താവനകള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വോട്ടെടുപ്പ് ദിവസം വിഎസ് ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതും പാര്‍ട്ടി വോട്ടുകള്‍ ചോരുന്നതിനിടയാക്കി. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസംഗവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് പിണറായി വിജയന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിഎസ് തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ചെയ്തത്.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പാര്‍ട്ടി കൈകാര്യം ചെയ്തത് ശരിയായ ദിശയിലായിരുന്നില്ലെന്നും മണി നടത്തിയ വിവാദ പ്രസംഗം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും വിഎസ് പറഞ്ഞു. സ്വന്തം നിലപാടുകളില്‍ ഉറച്ച് ഇരുപക്ഷവും നിലകൊണ്ടപ്പോള്‍ എം.എം മണിയുടെ കാര്യത്തില്‍ മാത്രമാണ്‌ ഇരുനേതാക്കളും സമവായം പുലര്‍ത്തിയത്.

പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ഏഴ് പിബി അംഗങ്ങളാണ്‌ കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ എത്തിയിരിക്കുന്നത്. വി.എസ്സിന്റെ അച്ചടക്കലംഘനം അടക്കമുള്ള കാര്യങ്ങള്‍ ഔദ്യോഗിക നേതൃത്വം ഉയര്‍ത്തിക്കാട്ടുമെന്ന് സൂചന.

ഗോപികോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലുകളും വി.എസ്സിനെതിരെയുള്ള ഇവരുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. സംസ്ഥാന സിപിഎം ഘടകത്തെ സംബന്ധിച്ച നിര്‍ണായകമായിരിക്കും വരും ദിവസങ്ങള്‍.

English Summery
VS' visit to Onjiyam in election date and speech of MM Mani results failure in Neyyattinkara by-election, says PInarayi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia