'അമ്മ'യാണ് പ്രചോദനം; കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ക്ക് പിണറായി സര്‍ക്കാര്‍ സ്കെച്ച് തയ്യാറാക്കുന്നു
Dec 7, 2016, 13:09 IST
തിരുവനന്തപുരം: (www.kvartha.com 07.12.2016) പിണറായി വിജയന്‍ സര്‍ക്കാര്‍ കൂടുതല്‍ ജനപ്രിയ പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും പാര്‍ട്ടിക്കാരായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും കണ്‍സള്‍ട്ടന്റുമാരും മറ്റും ചേര്‍ന്ന് പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു തയ്യാറാക്കുന്ന ഈ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തിയാകും അടുത്ത ബഡ്ജറ്റ് തയ്യാറാക്കുക.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് പ്രചോദനം. അവാസന രണ്ടുവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ജയലളിത നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ വലിയ ചലനം നിസ്സാരമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍.
ജയലളിത മരിച്ചപ്പോള്‍ ജനങ്ങള്‍ വികാരവിക്ഷുബ്ധരായി പ്രതികരിച്ചതും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷങ്ങള്‍ എത്തിയതുമല്ല, മറിച്ച് രണ്ടു സുപ്രധാന തെരഞ്ഞെടുപ്പുകളില്‍ എഐഎഡിഎംകെയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചതില്‍ ആ പദ്ധതികള്‍ക്കുള്ള പങ്കാണ് മുഖ്യപ്രചോദനം എന്ന് ഇടതുനേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു.
മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായി തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ ഇടയാക്കിയ വന്‍ വിജയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ഗംഭീര വിജയം എന്നിവയാണ് ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ 37ഉം നേടിയത് എഐഎഡിഎംകെ ആണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്ക് സ്വന്തം നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടിയതുകൊണ്ടുമാത്രമാണ് ജയലളിതയ്ക്ക് കേന്ദ്രത്തില്‍ ഇത്തവണ നിര്‍ണായക പങ്കാളിത്തം ഇല്ലാതെ പോയത്.
സ്ത്രീസൗഹൃദ, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളാണ് മുഖ്യമായും ജയലളിത നടപ്പാക്കിയത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍,പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായങ്ങള്‍,ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കടകള്‍ തുടങ്ങി'അമ്മ' ബ്രാന്‍ഡില്‍ അവര്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ജനങ്ങള്‍ക്ക് അവരോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിക്കാന്‍ ഇടയാക്കി. ആ സ്‌നേഹം തെരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
അതേ മാതൃകയില്‍ ജനപ്രിയ പദ്ധതികള്‍ കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ നടപ്പാക്കാം എന്നാണ് പിണറായി സര്‍ക്കാര്‍ ആരായുന്നത്. അതോടൊപ്പം തന്നെ, പോലീസിനെ ജനസൗഹൃദപരമാക്കുന്ന ചില നടപടികളും മുഖ്യമന്ത്രി ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.

ജനമൈത്രീ പോലീസ് സ്റ്റേഷനുകള്‍ എന്ന് സ്റ്റേഷനുകളില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും മുന്‍ സര്‍ക്കാരുകള്‍ അതുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ശ്രമങ്ങളൊന്നും കാര്യമായ വിജയം കണ്ടില്ല എന്നാണ് വിലയിരുത്തല്‍. അത് പരിഹരിക്കുന്ന പ്രായോഗിക നടപടികളുണ്ടാകും. പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാരായി പോലും പോകാന്‍ ജനം മടിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. സ്ത്രീ സുരക്ഷാ വകുപ്പിന്റെ പ്രഖ്യാപനവും വൈകാതെ ഉണ്ടാകും.
Also Read:
കാസര്‍കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Also Read:
Keywords: Pinarayi government to imitate Jayalalithaa for people friendly governance,Thiruvananthapuram, Election, Chief Minister, Budget, Media, Lok Sabha, Prime Minister, Narendra Modi, NDA, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.