അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും; 3 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി
Jan 4, 2022, 15:45 IST
തിരുവനന്തപുരം: (www.kvartha.com 04.01.2022) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാകേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങള്‍ ഇതിനകത്തുണ്ടാകും. 2018ലാണ് കെ-റെയില്‍ പദ്ധതിയുടെ ആസൂത്രണം നടക്കുന്നതെന്നും മിുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു പാകേജുകളിലായി ഒരേ സമയം നിര്‍മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വര്‍ഷത്തില്‍ 365 ദിവസം 24 മണിക്കൂറും പ്രവര്‍ത്തി നടക്കും. രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അടുത്ത മൂന്നു മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനശേഷി ഇല്ലായ്മയിലും കിഫ്ബി പുനരുജ്ജീവിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലം മുന്നോട്ട് പോവുകയാണ്, നമ്മള് ഇവിടത്തന്നെ നിന്നാല്‍ കാലത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ നമ്മള് പിറകോട്ട് പോകും. നമ്മുടെ നാട്ടില്‍ സംഭവിക്കേണ്ടതല്ല ഇത്. നമ്മുടെ നാടിന്റെ പശ്ചാത്തലം നല്ലത് പോലെ വികസിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ ഡി എഫ് സര്‍കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കുകളായിരുന്നു കേട്ടത്. എന്നാല്‍ പദ്ധതികളുടെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കലല്ല സര്‍കാരിന്റെ നയം. കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, പവര്‍ഗ്രിഡ് ലൈന്‍, ഗെയില്‍ പൈപ് ലൈന്‍ പദ്ധതി തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ-റെയില്‍ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാല്‍ ഇതില്‍ ഏതെങ്കിലും സങ്കേതത്തില്‍ കൂടി സില്‍വര്‍ ലൈന്‍ കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെല്പാടങ്ങളും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളില്‍ 88 കിലോ മീറ്റര്‍ തൂണുകളില്‍ കൂടിയാണ് പാത കടന്നു പോവുക.
കെ-റെയില്‍ കൊണ്ട് പരിസ്ഥിതിക്ക് നേട്ടമാണ് ഉണ്ടാകുക. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 2,80,000 ടണ്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇതില്‍ കൂടി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ചരക്ക് വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ ഇതിനകത്ത് റോറോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കുറവുണ്ടാകും. 500 കോടിയോളം രൂപയുടെ ഫോസില്‍ ഇന്ധനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പ്രളയം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാല്‍ നിലവിലുള്ള എല്ലാ റെയില്‍വെ ലൈനുകളും എംബാങ്ക്മെന്റിലാണ് പണിതിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ പ്രളയങ്ങളുടേയും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും കണക്കുകളെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pinarayi sets 2025 as the deadline for Silver Line; But many questions still remain unanswered, Thiruvananthapuram, News, Chief Minister, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.