പിണറായി ജയിലില്‍ കുഞ്ഞനന്തനുമായി കൂടികാഴ്ച നടത്തി

 


കണ്ണൂര്‍: (www.kvartha.com 12.04.2014) സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തനെ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി ജയിലറുടെ മുറിയില്‍ നടന്ന കൂടികാഴ്ച ഇരുപത് മിനിട്ടുനീണ്ടു.

പിണറായി ജയിലില്‍ കുഞ്ഞനന്തനുമായി കൂടികാഴ്ച നടത്തിഎം.എല്‍.എമാരായ ജയിംസ് മാത്യു, ഇ.പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി സന്ദര്‍ശനം നടത്തിയതിനു പിറകേ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ പി.കെ. ശ്രീമതി വനിതാ ജയിലില്‍ സന്ദര്‍ശനം നടത്തി. ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ തടവുകാര്‍ക്ക് വോട്ടു നിഷേധിച്ചത് ശരിയായില്ലെന്ന് ശ്രീമതി കുറ്റപ്പെടുത്തി. ഇത് കണ്ണൂരില്‍ തനിക്ക് കിട്ടേണ്ട ചില വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും ശ്രീമതി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Kujanadhan, Pinarayi Vijayan, Meet in Kannur Central Jail, P.K. Sreemathi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia