Pinarayi Vijayan | ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്ന് കണ്ടു എന്നത് കെട്ടിച്ചമച്ച കഥ; സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
Sep 11, 2023, 16:01 IST
തിരുവനന്തപുരം: (www.kvartha.com) ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്ന് നിയമസ,ഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപോര്‍ട് പുറത്തുവന്ന സാഹചര്യത്തില്‍ ശാഫി പറമ്പില്‍ എം എല്‍ എ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട ചര്‍ചകള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് കടന്നുവന്ന നന്ദുമാറിനോട് ഇറങ്ങിപ്പോകാന്‍ താന്‍ പറഞ്ഞുവെന്നും ഇക്കാര്യം നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി ക്രൂശിച്ചത് എല്‍ ഡി എഫ് അല്ലെന്നും യുഡിഎഫ് ആണെന്നും ചില നേതാക്കളുടെ പേരെടുത്തു പറയാതെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ആരോപണം സംബന്ധിച്ച് പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് കടന്നുവന്ന നന്ദുമാറിനോട് ഇറങ്ങിപ്പോകാന്‍ താന്‍ പറഞ്ഞുവെന്നും ഇക്കാര്യം നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pinarayi Vijayan on solar case, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Politics, Allegation, Oommen Chandy, Conspiracy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.