Pinarayi Vijayan | 'പെട്ടെന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതായി എന്ന വാര്‍ത്ത കേട്ടതോടെ തകര്‍ന്നു പോയി'; കോടിയേരിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വാക്കുകള്‍ ഇടറി മുഖ്യമന്ത്രി; പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി
Dec 9, 2021, 09:00 IST
പയ്യാമ്പലം: (www.kvartha.com) ജീവിതത്തില്‍ പാര്‍ടിക്കും തനിക്കുമെതിരെയുള്ള ഏതു പ്രതിസന്ധിയിലും മന:സാന്നിധ്യം കൈവിടാതെ പൊതുവേദിയില്‍ സംസാരിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന് തന്റെ പ്രിയസഖാവിന്റെ വേര്‍പാടിനെ കുറിച്ചു പറയുമ്പോള്‍ കണ്ഠമിടറിയത് വികാര നിര്‍ഭരമായ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. കണ്ണുകള്‍ നിറയുകയും വാക്കുകള്‍ ഇടറുകയും ചെയ്തു.
കോടിയേരിയുടെ ഭൗതീകശരീരം സംസ്‌കരിച്ചതിനു ശേഷം പയ്യാമ്പലം പാര്‍കില്‍ നടന്ന സര്‍വകക്ഷി അനുശോചനയോഗത്തിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. അധ്യക്ഷനായ മുഖ്യമന്ത്രി വാക്കുകള്‍ ഇടറിയ ശബ്ദം പുറത്തുവരാതായതോടെ പാതിവഴിയില്‍ പ്രസംഗം നിര്‍ത്തിയത് വേദിയിലുണ്ടായിരുന്ന നേതാക്കളെയും സദസിനെയും മൗനസാഗരത്തിലാഴ്ത്തി. പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍പതിവില്‍ നിന്നും വ്യത്യസ്തമായാണ് ഇവിടെ സംസാരിക്കുന്നതെന്നും കോടിയേരിയെ കുറിച്ചു പറയുമ്പോള്‍ തനിക്ക് വാക്കുകള്‍ കിട്ടാതാവുമോയെന്ന ആശങ്ക മുഖ്യമന്ത്രി ശ്രോതാക്കളുമായി പങ്കുവെച്ചിരുന്നു.
എങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു മുഖ്യമന്ത്രിയുടെ വികാരനിര്‍ഭരമായ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'കോടിയേരിയുടെ നഷ്ടം ഒരിക്കലും നികത്താന്‍ ആവില്ല. ചില കാര്യങ്ങള്‍ ആരുടേയും നിയന്ത്രണത്തില്‍ അല്ലല്ലോ. പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയത്. ശരീരത്തിന്റെ അവസ്ഥ പക്ഷെ അപകടമാരായ വിധത്തിലായിരുന്നു. ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു. കോടിയേരിയെ സഹോദരനെ പോലെ കണ്ടു. ഡോക്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. സമൂഹത്തില്‍ മനുഷ്യ നന്മ പൂര്‍ണമായും പോയിട്ടില്ല. അത് തെളിയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളില്‍ ഉണ്ടാവുന്നത്. ഒട്ടേറെ അനുഭവങ്ങള്‍ കോടിയേരിയുടെ ഒന്നിച്ചുണ്ടായിട്ടുണ്ട്. വേര്‍പാട് ഞങ്ങളെ ഏത് രീതിയില്‍ ബാധിച്ചുവോ അങ്ങനെ തന്നെയാണ് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ അത് ബാധിച്ചിരിക്കുന്നത്.
കോടിയേരിയുടെ അസുഖം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വീകാര്യമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയത്തില്‍ അഭിപ്രായ ഭിന്നത പരസ്യമായി ഉന്നയിക്കുന്നവരാണ് ഞങ്ങള്‍ എല്ലാവരും. കോടിയേരിയുടെ ഈ കനത്ത നഷ്ടം നികത്താന്‍ പ്രയാസമാണ്. ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്ന് വേദന പങ്കുവെച്ച എല്ലാവരോടും നന്ദി. കോടിയേരി സിപിഎമിന്റെ പ്രധാനപ്പെട്ട ഏടാണ്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതായി എന്ന വാര്‍ത്ത കേട്ടതോടെ തകര്‍ന്നു പോയി. നേതാവിന്റെ വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കും. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്ക്, പാര്‍ടി ബന്ധുക്കളോട് പറയാനുള്ളത് ഈ നഷ്ടം വലുത് തന്നെയാണ് എന്നാണ്.
കോടിയേരിയെന്നു അര്‍ധോക്തിയില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി പ്രസംഗമവസാനിപ്പിച്ചത്. സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കരാട്ട്, എ വിജയരാഘവന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍ തുടങ്ങിയവരും സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Pinarayi-Vijayan, CPM, Kodiyeri-Balakrishnan, Politics, Remembrance, Chief Minister, Political-News, Pinarayi Vijayan remembering Kodiyeri Balakrishnan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.