ബംഗാള്‍ മോഡല്‍ കൊല; അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി പിണറായി
Jan 29, 2014, 12:26 IST
കണ്ണൂര്‍: കൊലപാതകം നടത്താന്‍ ബംഗാളികളെക്കണ്ടു പഠിക്കണമെന്ന് പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരോട് പറഞ്ഞെന്ന അബ്ദുല്ലക്കുട്ടി എംഎല്‍എയുടെ ആരോപണത്തിനു പിണറായി വിജയന്റെ മറുപടി.
അബ്ദുല്ലക്കുട്ടി പറയുന്നതരത്തിലുള്ള കാര്യങ്ങളൊന്നും തനിക്ക് അദ്ദേഹവുമായി ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ലെന്നും, അബ്ദുല്ലക്കുട്ടി അത്തരം കാര്യങ്ങളിലൊന്നും പങ്കാളിയായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി.
അബ്ദുല്ലക്കുട്ടിയുടെ പേരെടുത്തു പറയാതെയും, ആരോപണത്തിന്റെ ഉള്ളടക്കം വിശദമാക്കാതെയും ആണ് പിണറായിയുടെ മറുപടി.
കണ്ണൂര്‍ പ്രസ് ക്ലബില്‍ ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ രാജീവന്‍ കാവുമ്പായി സ്മാരക അവാര്‍ഡ് വിതരണച്ചടങ്ങിലാണു പിണറായി അബ്ദുല്ലക്കുട്ടിയുടെ ലേഖനത്തിന് മറുപടി നല്‍കിയത്.
പിണറായി വേദിയില്‍ വെച്ച് ഇപ്രകാരമാണ് പറഞ്ഞത് : ഏതോ ഒരു സ്ഥലത്തെ കൊലപാതകങ്ങളെപ്പറ്റി ഞാന്‍ എന്തോ പറഞ്ഞതായി ഒരാള്‍ ഇവിടെ പരാമര്‍ശിച്ചു. സംഘര്‍ഷങ്ങളൊന്നും കാണാത്ത ഒരാളല്ലല്ലോ ഞാന്‍ എന്നും ഏതെങ്കിലും ഒരു പ്രദേശത്തെ കാര്യങ്ങള്‍ വെച്ച് ഇവിടത്തെ കാര്യങ്ങള്‍ വിലയിരുത്തേണ്ട അവസ്ഥ വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.
താന്‍ സിപിഎമ്മിലായിരിക്കെ 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ പിണറായി വിജയന്‍ ബംഗാള്‍ മോഡല്‍ കൊലപാതകം ശുപാര്‍ശ ചെയ്തുവെന്നായിരുന്നു എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ ചൊവ്വാഴ്ച കോണ്‍ഗ്രസ് മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നത്.
'ഇവിടത്തെ കാര്യങ്ങള്‍ ഇവിടത്തെ പ്രസ്ഥാനത്തിന്റെ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയും. അത്തരം സംഭവങ്ങള്‍ പലതും ഇവിടെ ഉണ്ടായിട്ടുണ്ടല്ലോ. ഏതായാലും ഈ പറഞ്ഞയാള്‍ ഒരു ഘട്ടത്തിലും അതിന്റെ ഭാഗമാകേണ്ടി വന്നിട്ടുളള ആളല്ലെന്നും അതുമായി ബന്ധപ്പെട്ട ഒരു കാര്യവും അദ്ദേഹത്തോടു പറയേണ്ട അവസ്ഥ എനിക്കു വന്നിട്ടില്ലെന്നും ഏതായാലും അദ്ദേഹത്തോട് അങ്ങനെയുള്ള കാര്യം എനിക്കു പറയേണ്ടതായി വന്നിട്ടില്ല' - പിണറായി പറഞ്ഞു.
അബ്ദുല്ല്കകുട്ടിയുടെ ലേഖനത്തിലെ ആരോപണം ഇങ്ങനെയാണ്: കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപിക്കാരുടെ തലയറുത്തു മാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫ്‌ളക്‌സുകള്‍ ബിജെപി എംപിമാര്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇടത് എംപിമാര്‍ക്കു തലതാഴ്ത്തി ഇരിക്കേണ്ടി വന്നുവെന്നു പി. സതീദേവി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തില്‍ പിണറായിയോട് പരിഭവം പറഞ്ഞു.
ഇതിനു മറുപടിയായി പിണറായി സതീദേവിയോട് നമ്മള്‍ ബംഗാളികളെ കണ്ടു പഠിക്കണമെന്നും ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവര്‍ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു. കൂടാതെ കൊല്ലേണ്ട ആളെ കിഡ്‌നാപ്പ് ചെയ്യുകയും നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടുകയാണ് പതിവെന്നും ചോരയും ചിത്രവും വാര്‍ത്തയും പുറം ലോകം അറിയുകയുമില്ലെന്നും പിണറായി പറഞ്ഞു.
പിണറായി കൊലപാതകം ചെയ്യേണ്ട രീതികളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ തന്റെ നാവു വരണ്ടു പോയെങ്കിലും ജയരാജന്‍ സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണു കണ്ടത്. പിന്നെ കുറച്ചു മാസം കഴിഞ്ഞു താന്‍ സിപിഎം വിടുകയായിരുന്നു.
നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന ആത്മകഥയില്‍ ആണ് ആദ്യം ഇക്കാര്യം എഴുതിയതെങ്കിലും പേടി കാരണം പിന്നീടു കീറിക്കളയുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ വിധിയില്‍ നിന്നു കിട്ടിയ ധൈര്യമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നെഴുതാന്‍ പ്രേരിപ്പിച്ചത്. ലേഖനത്തില്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഉംറയ്ക്കുപോയ പാണത്തൂര്‍ സ്വദേശിനി മക്കയില്‍ അത്യാസന്ന നിലയില്‍
Keywords: Pinarayi Vijayan reply on Abdullakkutty's comment, Kannur, Murder, BJP, Congress, A.P Abdullakutty, MLA, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.