പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ചുവിട്ടാല്‍ വച്ച് പൊറുപ്പിക്കില്ല; മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണം; എസ് ഡി പി ഐക്കെതിരെ ആഞ്ഞടിച്ച് പിണറായി
Feb 3, 2020, 11:25 IST
തിരുവനന്തപുരം: (www.kvartha.com 03.02.2020) പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ചു വിട്ടാല്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ് ഡി പി ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്ന് പറഞ്ഞ പിണറായി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താനാണ് നീക്കം നടക്കുന്നത്. അക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി മുന്നറിയിപ്പു നല്കി.
മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ നിരയില്‍ വലിയ ബഹളത്തിനും ഇടയാക്കി. ഇതോടെ എസ് ഡി പി ഐക്ക് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം ബഹളം വക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. എന്നാല്‍ എസ് ഡി പി ഐയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. എസ് ഡി പി ഐയെ പിന്തുണക്കേണ്ട കാര്യം കോണ്‍ഗ്രസിനോ യു ഡി എഫിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിന് മറുപടിയായി പ്രക്ഷോഭവും അക്രമവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്. സമരം വഴിവിട്ട് പോയാല്‍ പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും പിണറായി അറിയിച്ചു.
Keywords: Pinarayi Vijayan statement against SDPI in Niyamasabha, Thiruvananthapuram, News, SDPI, Criticism, Chief Minister, Pinarayi vijayan, Case, Attack, Congress, UDF, Ramesh Chennithala, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.