ആദ്യം ക്യാപ്റ്റന്‍ സഗൗരവം; ഘടകകക്ഷി മന്ത്രിമാര്ക്കുശേഷം സത്യപ്രതിജ്ഞ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍
May 20, 2021, 18:44 IST
തിരുവനന്തപുരം: (www.kvartha.com 20.05.2021) ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍കാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് 3.30ന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 4.49ന് അവസാനിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. ആദ്യം മുഖ്യമന്ത്രി സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷി മന്ത്രിമാര്ക്കുശേഷം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.
സിപിഐ പ്രതിനിധിയും റവന്യൂ മന്ത്രിയുമായ കെ രാജനു ശേഷം കേരള കോണ്‍ഗ്രസ് പ്രതിനിധിയും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിനും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വനംമന്ത്രി എ കെ ശശീന്ദ്രനും തുറമുഖ മന്ത്രി അഹ് മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും സത്യപ്രതിജ്ഞ ചെയ്തു. കെ രാജനും, എ കെ ശശീന്ദ്രനും ഒഴികെയുള്ളവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എല്‍ഡിഎഫ് സ്വതന്ത്രനും ന്യൂനപക്ഷക്ഷേമ മന്ത്രിയുമായ വി അബ്ദുര്‍ റഹ് മാന്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യമന്ത്രി ജി ആര് അനില്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, തദ്ദേശ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന്, മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കൃഷിമന്ത്രി പി പ്രസാദ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്, വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സഹകരണ മന്ത്രി വി എന്‍ വാസവന് എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറുടെ വസതിയില്‍ നടക്കുന്ന ചായസല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച വിവരം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറും. പിന്നീടിത് വിജ്ഞാപനമായി പുറത്തിറങ്ങും. 5.30ന് ആദ്യമന്ത്രിസഭായോഗം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Pinarayi Vijayan takes oath as Kerala Chief Minister for 2nd time, Thiruvananthapuram, News, Pinarayi Vijayan, Chief Minister, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.