തിരുവനന്തപുരം: (www.kvartha.com 04.05.2021) രണ്ടാം പിണറായി സർകാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സിപിഎമിലെ കേരളത്തിലെ പിബി മെമ്പർമാർ തമ്മിലുള്ള യോഗത്തിലാണ് തീരുമാനമുണ്ടായത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സർകാർ അധികാരത്തിൽ വന്നത്.
സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർചകൾ പൂർത്തിയാക്കാനാണ് സിപിഎമിലെ ധാരണ. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്നായിരിക്കും ഏതൊക്കെ പാർടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെൻ്ററിൽ ചേരും.

അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ തീരുമാനം. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.
സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോടോകോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച തുടരുകയാണ്.
Keywords: News, Thiruvananthapuram, Pinarayi Vijayan, Government, Kerala, State, Top-Headlines, Pinarayi Vijayan to take oath as CM on May 18.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.