Pink Eyes | ചെങ്കണ്ണ് വന്നാല്‍ എന്താണ് ചെയ്യേണ്ടത്? രോഗം വരാനുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം!
Feb 4, 2024, 16:10 IST
കൊച്ചി: (KVARTHA) വേനല്‍ കാലമെന്നോ ശൈത്യ കാലമെന്നോ വ്യത്യാസമില്ലാതെ കാണപ്പെടുന്ന ഒരുതരം പകര്‍ചവ്യാധിയാണ് ചെങ്കണ്ണ്. കണ്ണിനെ ബാധിക്കുന്ന ഈ രോഗം വളരെ വേഗം പടര്‍ന്നുപിടിക്കുകയും ചെയ്യും. വീട്ടിലെ ഒരാള്‍ക്ക് വന്നാല്‍ പിന്നെ എല്ലാ അംഗങ്ങള്‍ക്കും അസുഖം വരും. നിസാരമെന്ന് കരുതി അവഗണിച്ചാല്‍ ചെങ്കണ്ണ് രൂക്ഷമാകാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ണിന് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചെങ്കണ്ണ് വന്നാല്‍ പലരും സ്വയം ചികിത്സയാണ് ചെയ്യാറുള്ളത്. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും പെട്ടെന്ന് തന്നെ ഒരു നേത്രരോഗവിദഗ്ധന്റെ സേവനം തേടുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍കാര്‍ ആശുപത്രികളിലും ഇപ്പോള്‍ ചെങ്കണ്ണിന് ചികിത്സ ലഭ്യമാണ്.
അണുബാധയുടെ സ്വഭാവമനുസരിച്ചാണ് ചികിത്സ. അതിനാല്‍ എല്ലാവര്‍ക്കും ഒരേ മരുന്ന് ഫലം നല്‍കില്ല.
ചെങ്കണ്ണ് സാധാരണഗതിയില്‍ രണ്ടു കണ്ണുകളെയും ബാധിക്കുമെങ്കിലും അസുഖം ആദ്യം ഒരു കണ്ണില്‍ വരുകയും പിന്നെ അടുത്ത കണ്ണിലേക്കു പകരുകയും ചെയ്യുന്നത് സാധാരണമാണ്.
എന്താണ് ചെങ്കണ്ണ്?
കണ്ണ് ദീനം എന്നറിയപ്പെടുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാം. കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കണം. ചെങ്കണ്ണ് ശക്തമായാല്‍ ചിലപ്പോള്‍ സ്റ്റിറോയ്ഡുകള്‍ ചേര്‍ന്ന തുള്ളിമരുന്നുകള്‍ വരെ ഉപയോഗിക്കേണ്ടിവരുന്നു. ഇത്തരം മരുന്നുകള്‍ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിനുപയോഗിച്ചാല്‍ അസുഖം വഷളാകാന്‍ സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങള്‍
*ചുവപ്പ് കലര്‍ന്ന കണ്ണ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.
*രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം?
*ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം
*ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം
*കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്.
*രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപര്‍, പുസ്തകം, തൂവാല, സോപ്, ടവല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
*കറുത്ത കണ്ണട ധരിക്കുക.
*ആദ്യ രണ്ടു ദിവസം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക.
*കണ്ണില്‍ തൊടാതിരിക്കുക. കണ്ണുനീരില്‍ നിന്നും കൈകള്‍ വഴിയാണ് രോഗം പകരുക. അതിനാല്‍ തൊട്ടാല്‍ കൈകള്‍ കഴുകുക.
*ടിവി കാണുന്നതിലും വായിക്കുന്നതിലും തകരാറില്ല.
*രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.
*ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
*വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്.
*ഇടയ്ക്കിടയ്ക്ക് സോപും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്.
*വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
*ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.
Keywords: Pink Eye (Conjunctivitis): Symptoms, Causes, Treatment, Kochi, News, Pink Eye, Treatment, Health, Health Tips, Doctors, Warning, Patient, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.