മുല്ലപ്പെരിയാര്‍: ജയലളിതയുടെ കോലം കത്തിച്ചത് തെറ്റായിപ്പോയെന്ന് മന്ത്രി പി.ജെ ജോസഫ്
Dec 2, 2011, 05:46 IST
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചത് തെറ്റായിപ്പോയെന്ന് മന്ത്രി പി.ജെ ജോസഫ്. സംഭവത്തില്‍ താന്‍ ജനങ്ങള്‍ക്ക് വേണ്ടി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജനങ്ങളും ഉപവസിക്കണമെന്നും ഡിസംബര്‍ 8ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന മനുഷ്യമതിലുമായി എല്ലാവരും സഹകരിക്കണമെന്നും ജോസഫ് പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
English Summery
Mullaperiyar: Minister P.J Joseph apologizes for statue burning of Tamilnadu CM Jayalalitha on Mullaperiyar protest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.