പി. ജെ കുര്യന് സ്വയം മാറിനില്‍ക്കും; രാജിയോ അവധിയോ എന്ന തീരുമാനം ഉടന്‍
Feb 10, 2013, 10:00 IST
തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന് രാജിവയ്ക്കുകയോ തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുകയോ ചെയ്യും. ഇതു സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടിയിലെ അടുപ്പമുള്ളവരുമായും ക്രൈസ്തവ സഭാ നേതാക്കളുമായും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായും ആശയ വിനിമയം നടത്തിയതായി അറിയുന്നു. കുര്യനും സുകുമാരന്‍ നായരും തമ്മില്‍ വ്യക്തിപരമായി അടുത്ത ബന്ധമാണുള്ളത്.
സൂര്യനെല്ലി പ്രശ്നത്തില്‍ കുര്യനെ തള്ളാനും കൊള്ളാനും വയ്യാത്ത പ്രതിസന്ധിയില്‍ നില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ അതില്‍ നിന്നു രക്ഷിക്കാന്‍ സ്വയം മാറിനില്‍ക്കാനാണ് കുര്യന് ഒരുങ്ങുന്നത്. അതു പക്ഷേ, രാജിയാകണോ അതോ ഈ സമ്മേളന കാലത്തേക്കോ ഏതാനും മാസങ്ങളിലേക്കോ അവധിയെടുക്കണോ എന്ന് അടുത്ത ദിവസംതന്നെ തീരുമാനിക്കും. വനിതാസംരക്ഷണ ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ പരിഗണിക്കുന്ന പാര്‍ലമെന്റ് സമ്മേളനം പത്തു ദിവസം കഴിഞ്ഞ് തുടങ്ങാനിരിക്കുകയാണ്. ആ സമ്മേളനത്തില്‍ കുര്യന് രാജ്യസഭയില്‍ ഉപാധ്യക്ഷനായിരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിന് രക്ഷയായി മാറുകയാണ് അദ്ദേഹം സ്വയം എടുക്കുന്ന തീരുമാനം. കുര്യന് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമായി ഇപ്പോള്‍ ഉയര്‍ന്നതാണെന്ന് വിശ്വസിക്കുകയും അത് പരസ്യമായി പറയുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ദേഹത്തെ രാജിവയ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല, മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ ദേശീയ നേതൃത്വം കുര്യന്റെ രാജി ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ കുര്യന് രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
വനിതാ സംരക്ഷണ നിയമം പരിഗണിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, സ്ത്രീ പീഢന ആരോപണ വിധേയന് ഉപാധ്യക്ഷ സ്ഥാനത്തിരിക്കുന്നത് മാധ്യമങ്ങള്‍ നിസാരമായി കാണില്ല എന്ന ആശങ്ക മൂലം കോണ്‍ഗ്രസ് നേതൃത്വം കുര്യനോട് അനൗദ്യോഗികമായി രാജി ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ട്. എന്നാല്‍ അതിനു സ്ഥിരീകരണമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുര്യന് പ്രശ്നം അടുത്ത സഹപ്രവര്‍ത്തകരുമായി സംസാരിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നാണു വിവരം. രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാനും പ്രതിരോധ മന്ത്രിയുമായ എ. കെ. ആന്റണി എന്നിവരോടാണ് സോണിയ അനൗപചാരിക ആശയ വിനിമയം നടത്തിയത്. കുര്യനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് അന്വേഷണ നിര്‍ദേശം നല്‍കുകയും ചെയ്താല്‍ കുര്യന് അപമാനിതനായി പുറത്തു പോകേണ്ടിവരും. അതൊഴിവാക്കാന് അദ്ദേഹം സ്വയം തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ആന്റണിയുടേതെന്ന് അറിയുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുര്യന് മാറി നില്ക്കാന് പോകുന്നത്.
അതിനിടെ, സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ശനിയാഴ്ച മോശം പ്രയോഗങ്ങള്‍ നടത്തി കുരുക്കിലായ മുന്‍ ഹൈക്കോടതി ജഡ്ജി പി. ബസന്തിന്റെ പരാമര്‍ശങ്ങള്‍ കുര്യനു താങ്ങാകുമെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. പെണ്‍കുട്ടിയെ ആരും ബലാല്‍സംഗം ചെയ്തതല്ലെന്നും ബാല വേശ്യാവൃത്തിയാണ് നടന്നതെന്നുമാണ് ബസന്ത് പറഞ്ഞത്. പെണ്‍കുട്ടിയുടെ വാക്ക് മാത്രം അടിസ്ഥാനമാക്കി കുര്യനെ കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. അപ്പോഴും, ഹൈക്കോടതി അന്വേഷണ നിര്‍ദേശം നല്കിയാല് കുര്യന് മാറി നിന്നേ പറ്റൂ എന്ന പ്രശ്നമുണ്ട്. അതിന് ഇടയാക്കാതെ മാറിനില്‍ക്കാനാണ് കുര്യന്റെ നീക്കം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇക്കാര്യത്തില്‍ ചില നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും.

Keywords: Suryanelli, Sex racket, Case, P.J.Kurian, RS post, Resign, Long leave, Congress, BJP, CPM, Justice, R.Basanth, Statement, Controversy, A.K.Antony, Sonia Gandhi, Ahamed Patel, High court, G.Sukumaran Nair, NSS, Support, Kerala, Kvartha, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.