Criticism | മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി പി കെ അബ്ദു റബ്ബ്; പാലമരം തേടിയലയുന്ന യക്ഷിയെ പോലെ കേരള രാഷ്ട്രീയത്തിലെ ഗതികിട്ടാ പ്രേതമാണ് ബി ജെ പി; എല്ലാവരുടെയും മുട്ടല്‍ പരിശോധിക്കലാണോ ഇപ്പോള്‍ സ്വപ്ന ലോകത്തെ ബാല ഭാസ്‌കരന്റെ പ്രധാന പണി എന്നും ചോദ്യം

 


തിരുവനന്തപുരം: (KVARTHA) മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്നും ഉടന്‍ തന്നെ ചാടുമെന്നും പരിഹസിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദു റബ്ബ്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗ് മറുകണ്ടം ചാടുമെന്നും കുഞ്ഞാലിക്കുട്ടി കാത്തിരിക്കുകയാണെന്നും തല്‍കാലത്തേക്ക് അത് നടക്കുന്നില്ല എന്നേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Criticism | മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി പി കെ അബ്ദു റബ്ബ്; പാലമരം തേടിയലയുന്ന യക്ഷിയെ പോലെ കേരള രാഷ്ട്രീയത്തിലെ ഗതികിട്ടാ പ്രേതമാണ് ബി ജെ പി; എല്ലാവരുടെയും മുട്ടല്‍ പരിശോധിക്കലാണോ ഇപ്പോള്‍ സ്വപ്ന ലോകത്തെ ബാല ഭാസ്‌കരന്റെ പ്രധാന പണി എന്നും ചോദ്യം

ഇതിനോട് പ്രതികരിക്കുകയായിരുന്നു അബ്ദു റബ്ബ്. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് അബ്ദു റബ്ബ് മറുപടിയുമായി രംഗത്തെത്തിയത്. പാലമരം തേടിയലയുന്ന യക്ഷിയെ പോലെ കേരള രാഷ്ട്രീയത്തിലെ ഗതികിട്ടാ പ്രേതമാണ് ബി ജെ പി എന്ന് റബ്ബ് പരിഹസിച്ചു. 

കളിക്കാവുന്ന കളികള്‍ മുഴുവന്‍ കളിച്ചിട്ടും, എല്ലാ വിഷയത്തിലും, മൂക്കറ്റം വര്‍ഗീയത കുത്തി നിറച്ചിട്ടും കേരളത്തില്‍ ക്ലചു പിടിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറക്കാനാണ് ഇത്തരം ആരോപണങ്ങളിലൂടെ ബി ജെ പി അധ്യക്ഷന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍ ഡി എഫിലേക്ക് ചേക്കേറാന്‍ ലീഗിന് മുട്ടി നില്‍ക്കുന്നു' എന്നാണ്
സുരേന്ദ്രന്റെ കണ്ടെത്തല്‍. പെട്രോളിന് 50 രൂപയും ഡോളറിന് 40 രൂപയും ആക്കിയ ശേഷം, എല്ലാവരുടെയും മുട്ടല്‍
പരിശോധിക്കലാണോ ഇപ്പോള്‍ സ്വപ്ന ലോകത്തെ ബാല ഭാസ്‌കരന്റെ പ്രധാന പണിയെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലമരം തേടിയലയുന്ന യക്ഷിയെ
പോലെ കേരള രാഷ്ട്രീയത്തിലെ
ഗതികിട്ടാ പ്രേതമാണ് ബി ജെ പി.
കളിക്കാവുന്ന കളികള്‍ മുഴുവന്‍
കളിച്ചിട്ടും, എല്ലാ വിഷയത്തിലും,
മൂക്കറ്റം വര്‍ഗീയത കുത്തി നിറച്ചിട്ടും
കേരളത്തില്‍ ക്ലച്ചു പിടിക്കാന്‍
കഴിയാത്തതിന്റെ ജാള്യത മറക്കാനാണ്
ബി ജെ പി അധ്യക്ഷന്‍ ശ്രമിക്കുന്നത്.
'എല്‍ ഡി എഫിലേക്കു ചേക്കേറാന്‍
ലീഗിന് മുട്ടി നില്‍ക്കുന്നു' എന്നാണ്
സുരേന്ദ്രന്റെ കണ്ടെത്തല്‍.
പെട്രോളിന് 50 രൂപയും ഡോളറിന് 40 രൂപയും ആക്കിയ ശേഷം,
എല്ലാവരുടെയും #മുട്ടല്‍
പരിശോധിക്കലാണോ ഇപ്പോള്‍
സ്വപ്ന ലോകത്തെ ബാല ഭാസ്‌കരന്റെ
പ്രധാന പണി..?


Keywords:  PK Abdu Rabb FB Post Against K Surendran, Thiruvananthapuram, News, PK Abdu Rabb, FB Post, BJP, LDF, Politics, Criticism, K Surendran, Kerala.   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia