Criticism | സ്പീകര്‍ ശംസീറിന്റെയും എം വി ഗോവിന്ദന്റെയും പ്രസ്താവന ഹൈന്ദവ വിശ്വാസികളോടുളള വെല്ലുവിളിയെന്ന് പികെ കൃഷ്ണദാസ്
Aug 2, 2023, 20:34 IST
കണ്ണൂര്‍: (www.kvartha.com) നിയമസഭ സ്പീകര്‍ എ എന്‍ ശംസീര്‍ ഹൈന്ദവ ആരാധനാ മൂര്‍ത്തികള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടു പേരും നടത്തിയ പ്രസ്താവനകള്‍ ഹൈന്ദവ വിശ്വാസികളോടുളള കടുത്ത വെല്ലുവിളിയാണ്. ഹൈന്ദവ ക്ഷേത്രങ്ങളേയും ദേവീ ദേവതാ സങ്കല്‍പങ്ങളേയും തകര്‍ക്കുകയെന്ന സിപിഎമിന്റെ ഗൂഢ നീക്കമാണ് ഇരുവരുടേയും പ്രസ്താവനകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഹൈന്ദവ ദേവ സങ്കല്‍പത്തെ ആക്ഷേപിച്ച ശംസീറിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പാര്‍ടി സെക്രടറിയുടേത്. മാപ്പ് പറയേണ്ടതില്ലെന്നത് സിപിഎം നിലപാടാണെന്ന് വ്യക്തമാക്കുന്നു. ഹൈന്ദവ വിശ്വാസികള്‍ക്ക് ശാസ്ത്ര ബോധമില്ലെന്നാണ് ഇരുവരും പറയുന്നത്. വിശ്വാസികളെ ശാസ്ത്ര ബോധം പഠിപ്പിക്കാന്‍ മാത്രം സിപിഎമും രണ്ട് നേതാക്കളും വളര്‍ന്നിട്ടില്ല. മതമേതെന്ന് നോക്കിയാണ് ശാസ്ത്രവും അശാസ്ത്രീയവും സിപിഎം തീരുമാനിക്കുന്നത്. എല്ലാ മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും പറയാന്‍ ശംസീര്‍ തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടു പേരും നടത്തിയ പ്രസ്താവനകള്‍ ഹൈന്ദവ വിശ്വാസികളോടുളള കടുത്ത വെല്ലുവിളിയാണ്. ഹൈന്ദവ ക്ഷേത്രങ്ങളേയും ദേവീ ദേവതാ സങ്കല്‍പങ്ങളേയും തകര്‍ക്കുകയെന്ന സിപിഎമിന്റെ ഗൂഢ നീക്കമാണ് ഇരുവരുടേയും പ്രസ്താവനകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
Keywords: PK Krishna Das Against Speaker AN Shamseer and MV Govidan, Kannur, News, Politics, Religion, CPM, BJP, Criticism, Press Meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.