PK Kunhalikutty | 'ബാര്‍ കോഴ കേസിന്റെ കാലത്തുപോലും മേശപ്പുറത്ത് കാശ് കൊണ്ടുവന്നുവച്ചിട്ട് അദ്ദേഹം അത് വാങ്ങിയിട്ടില്ല എന്ന് പറയുന്ന സര്ടിഫികറ്റ് തനിക്കുണ്ട്'; കോഴ ആരോപണത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി
Aug 10, 2023, 16:03 IST
തിരുവനന്തപുരം: (www.kvartha.com) ബാര്‍ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്ത് കാശ് കൊണ്ടുവന്നുവച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സര്ടിഫികറ്റ് തനിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡിന്റെ (CMRL) ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
താന്‍ ഇന്നുവരെ കൈകൊണ്ടു കാശ് വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ. അതിലും വിശുദ്ധിയോടെ ലോകത്താരും പാര്‍ടി നടത്തുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീതും കൊടുത്ത് കണക്കും വച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നാണ് സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെഎസ് സുരേഷ്കുമാര്‍ ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആരോപണം അവസരം വരുമ്പോള്‍ സഭയില്‍ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍:
അവസരം വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ. ഇനിയിപ്പോള്‍ നേതാക്കന്മാരുടെ പേരു പറഞ്ഞതിനെക്കുറിച്ചാണെങ്കില്‍, വന്നതെല്ലാം പാര്‍ടി നടത്തുന്ന നേതാക്കന്മാരുടെ പേരാണ്. വേറൊരു കാര്യം പറയാം. ഞാന്‍ എന്റെ ജീവിതത്തില്‍ ആരുടെയും പണം കൈകൊണ്ടു വാങ്ങിയിട്ടില്ല. ഒരു പാര്‍ടി നടത്തുന്ന ആളാണ്. അപ്പോള്‍, പാര്‍ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീതും കൊടുത്തിട്ടുണ്ടാകും പണം അകൗണ്ടും ചെയ്തിട്ടുണ്ടാകും.
ഇപ്പോള്‍ ഞങ്ങള്‍ക്ക് പണം തന്നതുകൊണ്ട് പരിസ്ഥിതി ബോര്‍ഡ് എതിര്‍ക്കാന്‍ പാടില്ലാന്നു വല്ലോം ഉണ്ടോ? അപ്പോള്‍ ഇതിലുള്ളതെല്ലാം നേതാക്കന്മാരുടെ പേരുകളാണ്. സംഭാവനയാണോ അല്ലയോ എന്നുപോലും അറിയില്ല. ഇതൊക്കെ എത്രയോ കാലം മുന്‍പു നടന്നതാണ്. സംഭാവന വാങ്ങിയിട്ടുണ്ടെങ്കില്‍ പാര്‍ടി അതിനു രസീതും കൊടുത്തിട്ടുണ്ടാകും, കണക്കും വച്ചിട്ടുണ്ടാകും. അത്രയേ അതില്‍ പറയാനുള്ളൂ. അല്ലാതെ അതില്‍ വേറെ കാര്യമൊന്നുമില്ല.
ആ പട്ടികയില്‍ മാധ്യമ സ്ഥാപനങ്ങളുണ്ട്, പ്രസ് ക്ലബുകളുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്. ഒരു രാജ്യത്തെ 1030 വര്‍ഷത്തെ ചരിത്രത്തിന്റെ ഇടയില്‍ ഇതുപോലുള്ള ചാരിറ്റിയുണ്ടാകും സ്പോണ്സര്ഷിപുണ്ടാകും പരസ്യമുണ്ടാകും. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു കംപനിയല്ലേ അത്. എന്തെല്ലാം കാര്യങ്ങള്‍ അവര്‍ സ്പോണ്സര് ചെയ്തിട്ടുണ്ടാകും. നമ്മളെല്ലാം ഇങ്ങനെ വിശുദ്ധി വാദിക്കണോ? അതില്‍ കാര്യമൊന്നുമില്ല.
എന്തായാലും ഒരു കാര്യം പറയാം. ബാര്‍ കോഴ വിവാദത്തിന്റെ കാലത്ത് കാശു കൊണ്ടുവന്ന് മേശപ്പുറത്തു വച്ചിട്ട് അദ്ദേഹം കാശു വാങ്ങിയില്ല എന്ന് പറയുന്ന സര്ടിഫികറ്റ് എനിക്കുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു ഞാന്‍ പറയാം, ഇന്നുവരെ കൈകൊണ്ട് ഞാന്‍ പണം വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്ന് പ്രത്യേകം പറയുന്നതിന്റെ കാര്യമെന്താണെന്ന് അറിയാമല്ലോ. പണ്ട് ആരാണ്ട് പറഞ്ഞതുപോലെ, കൈകൊണ്ട് എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. അതല്ലാത്ത വിശുദ്ധിയില്‍ ലോകത്താരും പാര്‍ടികളൊന്നും നടത്തുന്നുണ്ടാകില്ല- എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: PK Kunhalikutty Responds To Controversies Related To CMRL, Thiruvananthapuram, News, Politics, Muslim League, Press Meet, Allegation, PK Kunhalikutty, Press Meet, CMRL, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.