പുത്തന്‍വേലിക്കര ഭൂമി വിഷയത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

 


മലപ്പുറം: (www.kvartha.com 05.06.2016) പുത്തന്‍വേലിക്കര ഭൂമി വിഷയത്തില്‍ താന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

പുത്തന്‍വേലിക്കര ഭൂമി വിഷയത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടിഒരു കമ്പനി അപേക്ഷ നല്‍കി. അപേക്ഷന്യായമാണെന്ന് തോന്നിയപ്പോള്‍ വകുപ്പു മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തിയാല്‍ സംഭവത്തിന്റെ സത്യം വ്യക്തമാകും. കമ്പനി നല്‍കിയ പെറ്റീഷന്‍ വിശദമായ പരിശോധനക്കായി കാബിനറ്റിന് നോട്ട് നല്‍കുക മാത്രമാണ് വ്യവസായ, ഐ ടി വകുപ്പ് ചെയ്തിട്ടുള്ളത്. കേരളത്തിന് പുറത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന നിലയിലാണ് ഇവരുടെ പെറ്റീഷന്‍ പരിഗണിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിശദമായി പരിശോധിക്കാന്‍ സ്റ്റാറ്റിയൂട്ടറി കമ്മിറ്റിക്ക് അയക്കാന്‍ പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഏകപക്ഷീമായ ഒരു തീരുമാനവും വ്യവസായ, ഐ ടി വകുപ്പില്‍ നിന്നുണ്ടായിട്ടില്ല. ഏകജാലക പ്രകാരം കമ്പനിയുടെ യോഗ്യത നോക്കി മാത്രം അനുമതി നല്‍കാനാണ് പറഞ്ഞിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Keywords: Malappuram, Kerala, IUML, Muslim-League, P.K Kunjalikutty, LDF, Government, Pinarayi vijayan, Puthenvelikara land deal, Puthenvelikara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia