പടക്കം പൊട്ടിച്ച് നടക്കുന്നവര്‍ അത്ര വലിയ ശക്തികളൊന്നുമല്ല, ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏകസിവില്‍കോഡും മുത്തലാഖും പുറത്തിറക്കുന്നത്: പികെ കുഞ്ഞാലിക്കുട്ടി
Nov 13, 2016, 09:10 IST
കോഴിക്കോട്: (www.kvartha.com 13.11.2016) പടക്കം പൊട്ടിച്ച് നടക്കുന്നവര്‍ അത്ര വലിയ ശക്തികളൊന്നുമല്ലെന്നും സംഘ്പരിവാരിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നല്ലാതെ ഇവരെകൊണ്ട് എന്ത് പ്രയോജനമെന്നും ദശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസവും തീവ്രവാദവും വേവില്ല. പിന്നോക്ക അവശ ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തി മുസ്ലിം ലീഗ് മുന്നോട്ട് പോകും. ഈ രാജ്യത്തെ ആരെങ്കിലും വഴി തെറ്റിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഹരിതശക്തി സമ്മതിക്കില്ല.
ഇന്ത്യന്‍ ജനതയെ ക്യൂവിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പോയിരിക്കുകയാണ്. മോദിയുടേത് തുക്ലക്ക് പരിഷ്കാരമാണ്. ഇന്ത്യയെ അരാജകത്വത്തിലേക്കാണ് പ്രധാനമന്ത്രി നയിച്ച് കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏകസിവില്‍കോഡും മുത്തലാഖുമൊക്കെ പുറത്തിറക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: Kozhikode, Kerala, Muslim-League, IUML, Youth League, P.K Kunjalikutty, Prime Minister, Narendra Modi, Muslim Youth League conference.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസവും തീവ്രവാദവും വേവില്ല. പിന്നോക്ക അവശ ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തി മുസ്ലിം ലീഗ് മുന്നോട്ട് പോകും. ഈ രാജ്യത്തെ ആരെങ്കിലും വഴി തെറ്റിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഹരിതശക്തി സമ്മതിക്കില്ല.
Keywords: Kozhikode, Kerala, Muslim-League, IUML, Youth League, P.K Kunjalikutty, Prime Minister, Narendra Modi, Muslim Youth League conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.