PK Navas | മലപ്പുറത്തെ ക്രിമിനൽ ജില്ലയെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പി കെ നവാസ്; നേതൃത്വം നൽകുന്നത് ജില്ലാ പൊലീസ് മേധാവിയെന്നും ആരോപണം; 'കേസുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു'

 


മലപ്പുറം: (www.kvartha.com) മലപ്പുറത്തെ ക്രിമിനൽ ജില്ലയെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചു. ഇതിന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു. 2016 മുതൽ 2019 വരെ ജില്ലാ പൊലീസ് ക്രൈം ബ്യൂറോ റെകോർഡ് പ്രകാരം ശരാശരി മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം 12,000 ആണെങ്കിൽ 2021 ഫെബ്രുവരിയിൽ സുജിത് ദാസ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത് മുതൽ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും പി കെ നവാസ് പറഞ്ഞു.

PK Navas | മലപ്പുറത്തെ ക്രിമിനൽ ജില്ലയെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പി കെ നവാസ്; നേതൃത്വം നൽകുന്നത് ജില്ലാ പൊലീസ് മേധാവിയെന്നും ആരോപണം; 'കേസുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു'

'2021ൽ 50 ശതമാനം വർധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ കേസുകളുടെ എണ്ണം ശരാശരിയിൽ നിന്ന് 150 ശതമാനം വർധനയോടെ 26,957 ആയി. 2023 പാതി വർഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. ഇത് മലപ്പുറത്തിന്റെ തന്നെ സർവകാല റെകോർഡിലേക്ക് എന്ന് മാത്രമല്ല, ദക്ഷിണേൻഡ്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം മാറുന്നു എന്നതിലേക്കുള്ള സൂചനകളാണ് നമുക്ക് നൽകുന്നത്', പി കെ നവാസ് കുറിച്ചു.

ഒരു കേസിൽ പിടിക്കപ്പെടുന്ന പത്ത്‌ പേരെ രണ്ടു വീതം ആളുകളാക്കി അഞ്ച് കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ക്രമാതീതമായി വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



നേരത്തെ താനൂരില്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിൽ സുജിത് ദാസിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി പി കെ നവാസ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം കാരണമാണ് പൊലീസ് ചട്ടങ്ങളെ അട്ടിമറിച്ച് ക്രിമിനലായ എസ്.പി സ്വയം രാജാവായി വാഴുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസാം ഫേസ്‌ബുക് പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരുന്നു.

Keywords: News, Kerala, Tanur, Custody Death, Police, Malappuram, Politics, Police Chief, Facebook,   PK Navas said that an attempt to make Malappuram as criminal district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia