PK Sreemathi | 'വേലി തന്നെ വിളവ് തിന്നുന്നോ?': പീഡനക്കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെ വിമര്‍ശിച്ച് പി കെ ശ്രീമതി

 



കണ്ണൂര്‍: (www.kvartha.com) കൊച്ചിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നക്കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെ വിമര്‍ശിച്ച് സിപിഎം നേതാവും കേന്ദ്ര കമിറ്റിയംഗവുമായ പി കെ ശ്രീമതി. വേലിതന്നെ വിളവ് തിന്നുന്നോ എന്ന് ചോദിച്ചായിരുന്നു കേരള പൊലീസിനെതന്നെയടക്കം പി കെ ശ്രീമതി വിമര്‍ശിച്ചത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. 

പീഡനക്കേസില്‍ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റല്‍ സിഐ പി ആര്‍ സുനു സ്ഥിരം കുറ്റവാളിയെന്നും ശ്രീമതിയുടെ കുറിപ്പിലുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്രകമിറ്റി അംഗംതന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. 

അതേസമയം, കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള കോഴിക്കോട് കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിന്റെ അറസ്റ്റ് ഞായറാഴ്ച രാത്രിവരെയും രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിലെത്തിച്ച പ്രതിയെ രാത്രി വൈകിയും ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മൊഴി ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. 

PK Sreemathi | 'വേലി തന്നെ വിളവ് തിന്നുന്നോ?': പീഡനക്കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെ വിമര്‍ശിച്ച് പി കെ ശ്രീമതി


മുന്‍ പട്ടാളക്കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ 22 കാരിയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സുനുവിനെ ചോദ്യം ചെയ്തു. തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

PK Sreemathi | 'വേലി തന്നെ വിളവ് തിന്നുന്നോ?': പീഡനക്കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെ വിമര്‍ശിച്ച് പി കെ ശ്രീമതി


 

Keywords: News,Kerala,State,Kochi,Kannur,Facebook,Facebook Post,PK Sreemathi, Social-Media,Top-Headlines,Trending,Police,Molestation,Case,Complaint,House Wife,Police men, PK Sreemathi slams Kerala Police in Facebook Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia