Plastic Waste | പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം; കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു
Feb 22, 2023, 07:59 IST
കണ്ണൂര്‍: (www.kvartha.com) വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം കോര്‍പറേഷന്‍ ഓഫീസില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് കോര്‍പറേഷന്‍ ഏര്‍പെടുത്തിയ പദ്ധതികളോട് സഹകരിക്കുന്നതിനും പദ്ധതിയില്‍ ചേരാത്ത വ്യാപാര സ്ഥാപനങ്ങള്‍ ചേരുന്നതിനും യൂസര്‍ ഫീ സമയബന്ധിതമായി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക് മാലിന്യം തീരെയില്ലാത്ത സ്ഥാപനങ്ങളെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് യൂസര്‍ഫീ ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ മേയര്‍ അറിയിച്ചു. അതോടൊപ്പം വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
യോഗത്തില്‍ ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, പി ഷമീമ ടീചര്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, ഹെല്‍ത് സൂപര്‍വൈസര്‍ പി പി ബൈജു, നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് എം ഡി ഫഹദ് മുഹമ്മദ്, ശുചിത്വ മിഷന്‍ പ്രോജക്ട് ഓഫീസര്‍ സിറാജുദ്ദീന്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, മര്‍ചന്റ്സ് ചേമ്പര്‍ ഭാരവാഹികള്‍, ചികന്‍, ബേകറി, ഫ്രൂട്സ്, ഫിഷ് മര്‍ചന്റസ് ഭാരവാഹികള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,Plastic,Waste Dumb,Top-Headlines,Latest-News, Merchants, Plastic waste disposal: Traders meeting held at Kannur Corporation Office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.