ഇടുക്കി ഡാമിലെ നിരീക്ഷണ ബോട്ടു കത്തിയതിന് പിന്നില്‍ അട്ടിമറിയെന്ന് സൂചന

 


ഇടുക്കി: (www.kvartha.com 22/01/2015) വൈദ്യുതി വകുപ്പിന്റെ നിരീക്ഷണ ബോട്ട് ഇടുക്കി ജലാശയത്തിനരികെ കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറിയാണെന്ന സംഭവം ബലപ്പെടുന്നു. സംഭവത്തില്‍ പോലീസും വൈദ്യുതി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം ഡാം സുരക്ഷാ വിഭാഗത്തിന്റെ റിപോര്‍ട്ടുകള്‍ കോട്ടയം പള്ളത്തുള്ള ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കു കൈമാറും.

അംഗീകാരമില്ലാത്ത വര്‍ക്കുഷോപ്പില്‍ മെയിന്റനന്‍സ് നടത്തിയതായി വ്യാജ ബില്ല് ഉണ്ടാക്കി പണം തട്ടിയതായും ഇതേക്കുറിച്ച് അന്വേഷണം നടക്കാനിരിക്കെയാണ് ബോട്ട് അഗ്‌നിക്കിരയായതെന്നും പറയുന്നു. 

ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ചെറുതോണി ഡാമിന്റെ സമീപത്ത് ബോട്ട് കത്തി നശിച്ചത്. ബോട്ട് ലാന്റിംഗില്‍ 10 മീറ്റര്‍ നീളത്തില്‍ കയര്‍ കെട്ടിയാണ് ബോട്ട് ബന്ധിച്ചിരുന്നത്. ഇവിടെ നിന്നും 100 മീറ്റര്‍ ദൂരം മാറി ചെറുതോണി ഡാമിന്റെ ഷട്ടറുകളുടെ ഭാഗത്താണ് ബോട്ട് കത്തിയമര്‍ന്നത്. 2006 ല്‍ 14 ലക്ഷം രൂപ മുടക്കിയാണ് ഇടുക്കി ഡാമിന്റെ റിസേര്‍ച്ച് വിഭാഗം ഈ ബോട്ട് സമുദ്ര എന്ന കമ്പനിയില്‍ നിന്ന് വാങ്ങിയത്. ആധുനിക സജ്ജീകരണങ്ങളുള്ള ഈ ബോട്ടില്‍ 13 പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപ മുടക്കി സീബ്ലു എന്ന മറ്റൊരു കമ്പനിക്ക് അറ്റകുറ്റപണികള്‍ക്കായി നല്‍കിയിരുന്നു. 

ഇടുക്കി ഡാമിലെ നിരീക്ഷണ ബോട്ടു കത്തിയതിന് പിന്നില്‍ അട്ടിമറിയെന്ന് സൂചന
File Photo
ഡാം സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ നടപടി കീഴ് ജീവനക്കാരില്‍ അതൃപ്തി ഉളവാക്കിയിരുന്നു. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കാറുള്ളത്. ഇതിനാല്‍ ബോട്ടിന്റെ ബാറ്ററിക്ക് തകരാര്‍ സംഭവിക്കുമെന്നതിനാല്‍ ഇവ അഴിച്ചെടുത്ത് ഓഫീസില്‍ എത്തിച്ച് ചാര്‍ജ്ജ് ചെയ്യുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 

ബോട്ടിന് പൂര്‍ണ്ണമായി തീ പടര്‍ന്ന ശേഷമാണ് ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ പോലും വിവരം അറിഞ്ഞത്. തീ പിടുത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 400 അടിയോളം താഴെ ഡാമിന്റെ അടിത്തട്ടില്‍ നിന്നും ബോട്ട് കരയിലെത്തിച്ച് വിദഗ്ധപരിശോധന നടത്തിയാല്‍ മാത്രമേ കണ്ടെത്താനാവൂവെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Dam, Fire, Kerala, Idukki Dame, Boat, Burnt, KSEB.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia