സ്‌കൂള്‍ ശുചിമുറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
Jan 31, 2020, 11:19 IST
വയനാട്: (www.kvartha.com 31.01.2020) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ശുചിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുട്ടില്‍ ഡബ്‌ളിയു എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയെ ആണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മരിച്ചനിലയില്‍ കണ്ടെത്തിയത്. അറക്ക ഹംസ - റംല ദമ്പതികളുടെ മകള്‍ ഫാത്തിമ നസീല(17)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഉച്ചഭക്ഷണ സമയം വരെ ഫാത്തിമ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇടവേള കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും കാണാതിരുന്നപ്പോള്‍ സഹപാഠികളും അദ്ധ്യാപകരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു.
തിരഞ്ഞെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാര്‍ഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികള്‍തന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതില്‍ തുറന്നതെന്നും സ്‌കൂളധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അധ്യാപകരെ വിവരമറിയിച്ചു. ഉടന്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡി എം ഒയും ആശുപത്രിയിലെത്തി. കല്‍പ്പറ്റ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഷക്കീല, ഷക്കീര്‍.

Keywords: News, Kerala, Wayanad, Student, School, Toilet, Death, Police, Case, Hospital, Plus One Student Dies in School Toilet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.