കൊച്ചി: ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ പ്രവര്‍ത്തനത്തിന് വലിയ പങ്കാണ് നിറവേറ്റാനുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥതകള്‍ തലപൊക്കിക്കൊണ്ടിരിക്കുന്നു. സാമുദായിക സൗഹാര്‍ദവും സമുദായങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവും ശക്തമാകേണ്ടതുണ്ട്.
മാധ്യമങ്ങള്‍ക്ക് വിലയ പങ്ക് വഹിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിത്. സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലം പണിയുന്നതിന് ഉത്തരവാദിത്തത്തോടെയുള്ള മാധ്യമ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. വാര്‍ത്തകള്‍ നല്കുന്നതില് ആത്മനിയന്ത്രണം പാലിക്കാനും സെന്‍സേഷനലിസത്തില്‍ നിന്ന് മാറിനില്‍ക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം പുലരുന്നതില്‍ മലയാള പത്രങ്ങള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. നൂറു വര്‍ഷത്തിലധികം പാരമ്പര്യമുള്ള മൂന്നു പത്രങ്ങള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രാദേശിക ഭാഷയില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് കേരളത്തിലാണ്. പത്തോളം ചാനലുകള്‍ ഇന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നു. വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് രൂപപ്പെടുന്നതിനുമുമ്പ് വികസനകാര്യങ്ങള്‍ക്ക് കേരളത്തിലെ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ കരാറടിസ്ഥാനത്തില്‍ നിയമിച്ച് തോന്നിയ പോലെ പിരിച്ചുവിടുന്ന മാനേജ്മെന്റുകളുടെ സമീപനം അപകടകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണ്ടത്തെ പോലെ സ്വാതന്ത്ര്യമുണ്ടോ എന്ന് സംശയമുണ്ട്. മാനേജ്മെന്റിന് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ കോണ്‍ട്രാക്ട് റദ്ദാക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്നും ആന്റണി പറഞ്ഞു. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും സല്പേര് കളങ്കപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ രണ്ടാമതൊരുവട്ടം കൂടി ആലോചിച്ച് മാത്രമേ നല്‍കാവൂവെന്നും ആന്റണി മാധ്യമ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പരിമിതികള്‍ക്കുള്ളില്‍ നിന്ന് തുടര്‍ന്നും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.

Keywords: Kochi, Media, News Paper, Prime Minister, Manmohan Singh, Kerala, A.K Antony, Journalist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.