PM Modi | ഭാഗ്യ സുരേഷ് വിവാഹിതയായി; ഹാരമെടുത്ത് നല്‍കി മുഖ്യ കാര്‍മികത്വം വഹിച്ച് പ്രധാനമന്ത്രി; അടുത്ത ചടങ്ങ് തൃപ്രയാറില്‍
Jan 17, 2024, 10:15 IST
തൃശ്ശൂര്‍: (KVARTHA) സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാര്‍ക്ക് വിവാഹ ഹാരമെടുത്ത് നല്‍കി മുഖ്യ കാര്‍മികത്വം വഹിച്ചത്.
ബുധനാഴ്ച (17.01.2024) രാവിലെ 8.45നായിരുന്നു വിവാഹം. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടന്‍ മോഹന്‍ലാല്‍, തെന്നിന്‍ഡ്യന്‍ താരം ഖുശ്ബു, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഗുരുവായൂരില്‍ എത്തി. രാവിലെ ഏഴരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഇറങ്ങി. ക്ഷേത്ര ദര്‍ശന ശേഷം പ്രധാനമന്ത്രി താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തില്‍ വിവാഹിതരായ മറ്റ് നവദമ്പതികളെ ആശിര്‍വദിച്ചു.
തുടര്‍ന്ന് ഗുരുവായൂരില്‍നിന്ന് തൃപ്രയാറിലേക്ക് ഹെലിപോക്ടര്‍ മാര്‍ഗം യാത്രതിരിച്ചു. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തിയതിനുശേഷം കൊച്ചിയിലേക്ക് തിരിക്കും.
Keywords: News, Kerala, Kerala-News, Thrissur-News, Religion-News, PM Modi, Narendra Modi, Prime Minister, Attends, Suresh Gopi, Daughter, Bhagya Suresh, Wedding, Guruvayur, Temple, Marriage, PM Modi attends Suresh Gopi's daughter's wedding.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.