പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച എത്തും
Dec 13, 2015, 11:45 IST
കൊച്ചി: (www.kvartha.com 13.12.2015) പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച എത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. തിങ്കളാഴ്ച വൈകീട്ട് 4.10ന് ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിക്കും.
ശേഷം നാവികസേന ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്കു യാത്ര തിരിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ താജ് വിവാന്റയിലേക്ക്. അവിടെയാണ് താമസം. ചൊവ്വാഴ്ച രാവിലെ നാവികത്താവളത്തിലെത്തും. മൂന്നു സേനകളും ചേര്‍ന്നു നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും. 9.15നു ഹെലികോപ്റ്ററില്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് പുറപ്പെടും.
9.40 മുതല്‍ ഉച്ചക്ക് 1.15 വരെ ഐഎന്‍എസ് വിക്രമാദിത്യയില്‍ സേനാ മേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും. ശേഷം ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 1.45നു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു പുറപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 5.15ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും.
Keywords: Prime Minister, Narendra Modi, Kerala, Visit, Kochi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.