Indian Navy | ബ്രിടിഷ് ഭരണകാലത്തെ ഓര്‍മകള്‍ ഒട്ടും അവശേഷിക്കാതെ ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് പുതിയ പതാക; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ അനാച്ഛാദനം ചെയ്തു

 


കൊച്ചി: (www.kvartha.com) ബ്രിടിഷ് ഭരണകാലത്തെ ഓര്‍മകളെ പൂര്‍ണമായും ഇല്ലാതാക്കി കൊണ്ട് ഇന്‍ഡ്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പുറത്തിറക്കി. ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്.

Indian Navy | ബ്രിടിഷ് ഭരണകാലത്തെ ഓര്‍മകള്‍ ഒട്ടും അവശേഷിക്കാതെ ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് പുതിയ പതാക; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ അനാച്ഛാദനം ചെയ്തു

മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.

നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്‍ഡ്യന്‍ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവര്‍ത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.

വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമായിരുന്നു ഇതിനു മുമ്പുള്ള നാവികസേനാ പതാക.

ഇതില്‍ ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുന്നത്. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്രസര്‍കാര്‍ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014-ലാണ് അവസാനമായി മാറ്റംവരുത്തിയത്.

Keywords: PM Modi unveils new ensign of Indian Navy in Kochi, Kochi, News, Prime Minister, Flag, Navy, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia