PM Modi | 2 ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വൈകിട്ട് കൊച്ചിയില്‍; കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കും
Sep 1, 2022, 12:54 IST
കൊച്ചി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തും. വൈകിട്ട് നാല് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രദര്‍ശനം നടത്തും.
കൊച്ചി മെട്രോയുടെ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. എസ് എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേകോട്ട വരെയുള്ള പാതയും ഉദ്ഘാടനം ചെയ്യും. കുരുപ്പന്തറ -കോട്ടയം- ചിങ്ങവനം ഇരട്ട റെയില്‍പാത, കൊല്ലം - പുനലൂര്‍ പാതയുടെ വൈദ്യുതീകരണം, രണ്ട് സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗന്‍, കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും ശിലാസ്ഥാപനം നിര്‍വഹിക്കും. പിന്നീട് ബിജെപി യോഗത്തിലും സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ 9.30-ന് ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി വിക്രാന്ത് കമീഷന്‍ ചെയ്യും. നാവികസേനയുടെ പുതിയ പതാക പുറത്തിറക്കും. ഉച്ചയ്ക്ക് ശേഷം മംഗ്‌ളൂറിലേക്ക് പോകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.