PM Visit | പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ കെപിസിസി, ഡിസിസി സെക്രടറിമാര്‍ കരുതല്‍ തടങ്കലില്‍
Apr 24, 2023, 08:51 IST
കൊച്ചി: (www.kvartha.com) രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കെപിസിസി സെക്രടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രടറി എന്‍ ആര് ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അശ്കര്‍ ബാബു, ബശീര്‍ എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. പ്രവര്‍ത്തകരെ പുലര്‍ചെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി കൊച്ചിയിലെത്തും. കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് യുവമോര്‍ച സംഘടിപ്പിക്കുന്ന 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുന്നത്. റോഡിനിരുവശവും ബാരികേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. 15,000 പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിനുശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച.
സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. തിങ്കള്‍ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളില്‍ കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തിങ്കള്‍ (24.04.2023) ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും ചഒ ല്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.
ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി (BOT ) ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂര്‍, വൈറ്റില വഴി പോകേണ്ടതാണ്. തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.
മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബിറ്റി എചില്‍ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷന് വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വ്വീസ് ബസുകള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്.
ചൊവ്വ (25.04.2023 ) രാവിലെ 8 മുതല്‍ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി(BOT) ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശ്ശൂര്‍ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പന് ഗ്രൗണ്ട്, കണ്ടെയ്നര്‍ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക് ചെയ്യേണ്ടതാണ്.
ആലപ്പുഴ,കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ തേവര ഫെറി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട് ഈസ്റ്റര്‍ റോഡില്‍ മോടോര്‍ വെഹികിള്‍ ഡിപാര്‍ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാര്‍ക് ചെയ്യേണ്ടതാണ്.
Keywords: News, Kerala, Kerala-News, Prime Minister, Narendra Modi, Traffic, Vande Bharath, PM Narendra Modi's Visit; Congress workers under preventive detention in Kochi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.