PMA Salam | മത, സാമുദായിക സംഘടനകളില്‍ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സി പി എമിന്റേതെന്ന് പി എം എ സലാം

 


കണ്ണൂര്‍: (www.kvartha.com) മത, സാമുദായിക സംഘടനകളില്‍ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പിഎംഎ സലാം. കണ്ണൂരില്‍ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞ പണ്ടത്തെ കേരളമല്ല ഇപ്പോള്‍.

 PMA Salam | മത, സാമുദായിക സംഘടനകളില്‍ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സി പി എമിന്റേതെന്ന് പി എം എ സലാം

പരസ്പര വിശ്വാസം തകര്‍ക്കും വിധം ജനങ്ങളില്‍ ഭിന്നതയുണ്ടാക്കി നാടിന്റെ സമാധാനം തകര്‍ക്കുന്ന നിലപാടാണ് സിപിഎം കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ എംസി മായിന്‍ ഹാജി, സിഎച്ച് റശീദ്, അബ്ദുര്‍ റഹ്മാന്‍ കല്ലായി, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, ടി എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, കെടി സഹദുള്ള, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എം പി എ റഹീം , പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളായ എം എ കരിം, സി കെ മുഹമ്മദലി, സി കെ നജാഫ്, ശജീര്‍ ഇഖ്ബാല്‍, അഹ് മദ് മാണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: PMA Salam Against CPM, Kannur, News, Politics, CPM, Criticism, Muslim-League, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia