POCSO Case | നാടുവിട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ രണ്ടാനച്ഛനെതിരെ പോക്സോ കേസെടുത്ത് പൊലീസ്
Jan 28, 2024, 00:20 IST
കണ്ണൂര്‍: (KVARTHA) ഇളയമ്മയ്ക്കൊപ്പം കണ്ണൂരില്‍ നിന്നും നാടുവിട്ട പതിനഞ്ചുവയസുകാരിയെ പൊലീസ് കണ്ടെത്തിയപ്പോള്‍ പുറത്തുവന്നത് രണ്ടാനച്ഛന്റെ പീഡനം. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വാടകവീട്ടില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തെ തുടര്‍ന്ന് നാടുവിട്ടത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കണ്ണൂര്‍ നഗരത്തില്‍ നിന്നും പെണ്‍കുട്ടിയെയും മാതൃസഹോദരിയെയും കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ മംഗ്ലൂരുവില്‍ നിന്നും ഇരുവരെയും കണ്ടെത്തി. ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ഇവരെ മംഗ്ലൂരുവില്‍ നിന്നും കണ്ടെത്തിയത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതു കാരണമാണ് നാടുവിട്ടതെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് അന്പതുവയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, POCSO Case Against Step Father
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.