Found Dead | പോക്‌സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍
May 14, 2024, 16:41 IST
കട്ടപ്പന: (KVARTHA) ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കാണപ്പെട്ടത്.
സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: POCSO case survivor found dead in house, Idukki, News, POCSO Case Survivor, Dead, Obituary, Police, Murder, Dead Body, Kerala news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.