കണ്ണൂരില്‍ പോക്‌സോ കേസ് ഇരയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com 25.01.2022) കണ്ണൂരില്‍ പോക്‌സോ കേസ് ഇരയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി.
                          
കണ്ണൂരില്‍ പോക്‌സോ കേസ് ഇരയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ടെം നടത്താനായി മാറ്റി.

ഒന്നര വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് രെജിസ്റ്റര്‍ ചെയ്തത്. നഗ്‌ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്‌മെയില്‍ ചെയ്തായിരുന്നു പീഡനമെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പരിചയപ്പെട്ടത്. ഈ സൗഹൃദം മുതലെടുത്താണ് അടുപ്പം സ്ഥാപിച്ച് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 

വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ രാഹുല്‍ കൃഷ്ണ ഭീഷണിപ്പെടുത്തുകയും അതൊക്കെ കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമായി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ മൊബൈല്‍ ഉപയോഗത്തില്‍ നിന്നും ലാപ്‌ടോപ് ഉപയോഗത്തില്‍ നിന്നുമെല്ലാം വീട്ടുകാര്‍ വിലക്കിയ സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം.
 
Keywords:  News, Kerala, State, Kannur, Death, Police, Molestation, Case, Pocso Case Victim Found Dead in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia