നിലമ്പൂര്‍ വനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
Nov 24, 2016, 16:56 IST
മലപ്പുറം: (www.kvartha.com 24.11.2016) നിലമ്പൂര്‍ വനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എടക്കരയിലെ പടുക്ക വനമേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മരിച്ചവരില്‍ ആന്ധ്ര സ്വദേശി കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നീ രണ്ടു പേരെ തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം ലെഫ്റ്റ് വിങിന്റെ പ്രധാന നേതാക്കളാണെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം ഉള്‍ കാടുകളിലേക്ക് കയറി തിരച്ചില്‍ നടത്തി വരികയാണ്. കൂടുതല്‍ സംഘങ്ങള്‍ കാടിനകത്തുണ്ടാകുമെന്നാണ് സംശയിക്കുന്നത്. വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് ഉണ്ടായത്.
ആംബുലന്‍സ് ഉള്‍പെടെയുള്ള സേവനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനവാസ മേഖലയില്‍ നിന്നും നാലു കിലോ മീറ്റര്‍ അകലെയായിരുന്നു വെടിവെപ്പ്. മണിക്കൂറുകളോളം പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് നടന്നു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിവരുന്നതിനിടെയായിരുന്നു ആക്രമണം.
Keywords : Malappuram, Maoist, Attack, Death, Police, Kerala, Nilambur, Police and Maoist gun fight in Malappuram.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.