പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് പിടിയില്‍; സംഘത്തിന്റെ പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപുകള്‍ വഴി; അംഗങ്ങളായത് ആയിരക്കണക്കിന് ദമ്പതികള്‍

 


കോട്ടയം: (www.kvartha.com 09.01.2022) പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. മൂന്നു ജില്ലകളില്‍ നിന്നായി ഏഴു പേരാണ് ഇതുവരെ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

  
പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് പിടിയില്‍; സംഘത്തിന്റെ പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപുകള്‍ വഴി; അംഗങ്ങളായത് ആയിരക്കണക്കിന് ദമ്പതികള്‍


വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മെസെൻജെർ, ടെലിഗ്രാം ഗ്രൂപുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പറഞ്ഞ പൊലീസ് ആയിരക്കണക്കിനു ദമ്പതികളാണ് ഈ ഗ്രൂപുകളിലുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ബലമായി പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: Police arrest 'partner swapping racket' in Kottayam, Kottayam, News, Arrested, Police, Probe, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia